Iftar | ഗൃഹപ്രവേശനത്തിന് ഒരുക്കിയത് നോമ്പ് തുറ; മാനവികതയുടെ മാതൃകയുമായി പ്രവീണും കുടുംബവും
Apr 10, 2023, 22:30 IST
പൊയിനാച്ചി: (www.kasargodvartha.com) ഗൃഹപ്രവേശന ചടങ്ങ് മാനവീകമാക്കി പ്രവീണും കുടുംബവും. പൊയിനാച്ചി പറമ്പില്‍ 'ദേവദേയം' എന്ന പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം സുഹൃത്തുക്കളും നാട്ടുകാരുമായ ഇസ്ലാം മത വിശ്വാസികള്‍ക്ക് നോമ്പ് തുറയൊരുക്കിയാണ് പ്രവാസിയായ പ്രവീണും കുടുംബവും പുതിയ കാലത്തിന്റെ അനുഭവപാഠം പകര്‍ന്നു നല്‍കിയത്.
പിതാവ് മാധവന്‍ നായരും മറ്റു ബന്ധു മിത്രങ്ങളും പിന്തുണയുമായി നോമ്പ് തുറയില്‍ പങ്കെടുത്തതോടെ അത് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും പുതുചരിത്രമാണ് രചിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഗൃഹപ്രവേശനത്തോടനുബന്ധിച്ചുള്ള നോമ്പ് തുറയില്‍ പങ്കെടുത്തത്.
മതത്തിന്റെ പേരില്‍ പരസ്പരം പോരടിക്കുന്ന കാലത്ത് ഇത്തരം സംഗമങ്ങള്‍ ചേര്‍ത്തു പിടിക്കലിന്റെ പുതിയ സന്ദേശമാണ് പകരുന്നതെന്ന് നോമ്പ് തുറയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Keywords: Housewarming-News, Iftar-News, Kerala News, Kasaragod News, Ramadan, Ramadan 2023, Iftar organized at housewarming ceremony.
< !- START disable copy paste --> 