city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

New Year | ശ്രദ്ധിക്കുക! പുതുവത്സര ആഘോഷം അതിരുവിട്ടാല്‍ പിടിവീഴും; ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്; വീഡിയൊ

കാസര്‍കോട്: (KasaragodVartha) പുതുവത്സര ആഘോഷം അതിരുവിട്ടാല്‍ പിടിവീഴുമെന്ന് ജില്ലാ പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി. പുതുവത്സരം ആഘോഷിക്കണമെന്ന് തന്നെയാണ് പൊലീസ് പറയുന്നത്. കുടുംബ സമേതം ആഘോഷിച്ചാല്‍ അതായിരിക്കും ഏറ്റവും വലിയ കാര്യം. എന്നാല്‍ പുതുവത്സര ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങളും മറ്റ് പേക്കൂത്തുകളും കാണിച്ചാല്‍ പൊലീസ് നോക്കിയിരിക്കില്ലെന്നും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

New Year | ശ്രദ്ധിക്കുക! പുതുവത്സര ആഘോഷം അതിരുവിട്ടാല്‍ പിടിവീഴും; ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്; വീഡിയൊ

ജില്ല മുഴുവന്‍ പുതുവത്സര ആഘോഷരാവില്‍ പൊലീസ് കര്‍ശനപരിശോധനയും നിയന്ത്രണവും നടപ്പിലാക്കും. ഇതിനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. അതിര് വിടാതിരിക്കാന്‍ അതത് വ്യക്തികളും മറ്റും ശ്രദ്ധിക്കേണ്ടതാണ്. ആഘോഷത്തിന് ഒരിക്കലും പൊലീസ് എതിര് നില്‍ക്കില്ല. ബേക്കല്‍ ബീച് ഫെസ്റ്റ് അടക്കം ഒരുപാട് പരിപാടികള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലെല്ലാം പങ്കെടുത്ത് സമാധാനപരമായി പുതുവത്സരം ആഘോഷിക്കണമെന്നും ജില്ലാ പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ കാപ കേസില്‍ ഉള്‍പെട്ടവരും മറ്റ് കുറ്റ കൃത്യങ്ങളില്‍ പങ്കാളികളായവരും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ക്രമസമാധാന പാലനം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. നിയമം കയ്യിലെടുക്കുന്നവരെ അടിച്ചമര്‍ത്തുമെന്നും പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി. പൊലീസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാപാരികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെയെല്ലാം സഹായം പൊലീസ് തേടിയിട്ടുണ്ട്. എല്ലാവരും നല്ല സഹകരണം പൊലീസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിലടക്കം നിരീക്ഷണം ഉണ്ടാകും. ഫെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

New Year | ശ്രദ്ധിക്കുക! പുതുവത്സര ആഘോഷം അതിരുവിട്ടാല്‍ പിടിവീഴും; ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്; വീഡിയൊ

പൊലീസ് മിക്ക സ്ഥലങ്ങളിലും സിസിടിവി കാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. അല്ലാത്ത സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സിസിടിവിയുടെ സഹായം തേടിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എല്ലാവര്‍ക്കും കാസര്‍കോട് വാര്‍ത്തയിലൂടെ പുതുവത്സരാഘോഷം നേരുന്നതായും അദ്ദേഹം പറഞ്ഞു.



Keywords: News, Kerala, Kasaragod, New Year Celebration, Police, Case, Police, Traders, Residence Associations, Clubs, If the New Year's celebration goes too far, it will catch on; Listen to the District Police Chief's warning.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia