Found Dead | മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ബെംഗ്‌ളൂറില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി
Mar 11, 2024, 08:06 IST
ഇടുക്കി: (KasargodVartha) നെടുങ്കണ്ടം ചെമ്മണ്ണാര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ ബെംഗ്‌ളൂറില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. എള്ളംപ്ലാക്കല്‍ അനില (19) ആണ് മരിച്ചത്. ബിജുവിന്റെയും ഉടുമ്പന്‍ചോല പഞ്ചായത് വൈസ് പ്രസിഡന്റ് ബീനയുടെയും മകളാണ്.
ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നാണ് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗ്‌ളൂറു രാജരാജേശ്വരി മെഡികല്‍ കോളജിലെ ഫിസിയോതെറപി വിദ്യാര്‍ഥിനിയായിരുന്നു. കോളജ് അധികൃതരാണ് വിവരം വീട്ടുകാരെ അറിയിച്ചത്.

പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ നടക്കും. ഏകസഹോദരി: അമൃത.
Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Idukki News, Died, Malayali, Nursing Student, College, Building, Found Dead, Bengaluru, Nedumkandam News, Idukki: Malayali Nursing Student found dead in Bengaluru.