city-gold-ad-for-blogger

ഇടയിലക്കാട് ബാലന്‍ വധം: വിധി പ്രഖ്യാപനം 19 ന്

കാസര്‍കോട്: (www.kasargodvartha.com 14/03/2015) തൃക്കരിപ്പൂര്‍ ഇടയിലക്കാട് തുരുത്തില്‍ ചെങ്കല്ല് ഏജന്റായ ബാലനെ (62) കുത്തിക്കൊന്ന കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. സാഹചര്യത്തെളിവ് മാത്രമുള്ള കേസില്‍ 19 ന് വിധി പറയും. ഇടയിലക്കാട് നാഗം ജംഗ്ഷനില്‍ വാടകവീട്ടില്‍ താമസിക്കുന്ന കള്ളാര്‍ പൂടംകല്ല് സ്വദേശി മോഹന(60)നാണ് കേസിലെ പ്രതി.

2013 ജനുവരി 12 ന് രാത്രിയിലാണ് ബാലനെ കുത്തിക്കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെ ഇടയിലക്കാട് ബണ്ടിന് സമീപത്തെ കൈപ്പാട്ടുചാലിലെ വെള്ളംനിറഞ്ഞ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ ബാലന്റെ ഭാര്യ ഭാരതിയെ വീടിന്റെ ടെറസില്‍ തുണിയെടുക്കാന്‍ കയറിയപ്പോള്‍ അവിടെ ഒളിച്ചിരിക്കുകയായിരുന്ന പ്രതി മോഹനന്‍ കടന്നുപിടിച്ചിരുന്നു. ഭാരതി ബഹളംവെച്ചപ്പോള്‍ മോഹനന്‍ ഓടിരക്ഷപ്പെട്ടു.

ഈ സംഭവം ഭാരതി ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചിരുന്നു. പുറത്തുപോയിരുന്ന ബാലന്‍ സംഭവമറിഞ്ഞ് വീട്ടിലേക്ക് ഓടിവരുന്നതിനിടെ വഴിയില്‍വെച്ച് മോഹനനെ കണ്ടുമുട്ടുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ബാലന് കുത്തേറ്റത്.

സംഭവ സ്ഥലത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് കേസിന് തുമ്പായത്. വഴിയില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്.
ഇടയിലക്കാട് ബാലന്‍ വധം: വിധി പ്രഖ്യാപനം 19 ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
ചെങ്കല്ല് കോണ്‍ട്രാക്ടറുടെ കൊല: പ്രതിയെ കോഴിക്കോട്ടു നിന്ന് അറസ്റ്റു ചെയ്തു

ചെങ്കല്ല് കോണ്‍­ട്രാ­ക്ടര്‍ ഭാര്യാ വീ­ടി­ന­ടു­ത്ത് കു­ത്തേ­റ്റു മ­രി­ച്ച നി­ല­യില്‍


ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍

Keywords:  Kasaragod, Kerala, Murder-case, court, Police, Mobile Phone, K. Balan, Killed, Attack, Wife, Police, Case, Investigation, Missing, Kottayam, Cheruvathur, Kasaragod, Malayalam News, Mohanan.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia