city-gold-ad-for-blogger
Aster MIMS 10/10/2023

HR Commission | പട്ടികവര്‍ഗ മോടോര്‍ തൊഴിലാളി സംഘത്തില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

കാസര്‍കോട്: (www.kasargodvartha.com) ജില്ലാ പട്ടികവര്‍ഗ മോടോര്‍ തൊഴിലാളി സഹകരണ സംഘത്തില്‍ 1984 മുതല്‍ 2007 വരെ ജോലി ചെയ്ത മൂന്ന് ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍. കാസര്‍കോട് ജില്ലാ കലക്ടര്‍ക്കാണ് കമീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ കെ ബൈജൂ നാഥ് നിര്‍ദേശം നല്‍കിയത്.
         
HR Commission | പട്ടികവര്‍ഗ മോടോര്‍ തൊഴിലാളി സംഘത്തില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

2007ല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചതോടെയാണ് ജോലി നഷ്ടമായത്. ജില്ലാ കളക്ടറില്‍ നിന്നും കമീഷന്‍ റിപോര്‍ട് വാങ്ങി. സംഘത്തിന്റെ സെക്രടറി ജില്ലാ പ്ലാനിംഗ് ഓഫീസറായിരുന്നു. ആരംഭകാലത്ത് ഡ്രൈവിംഗ് പരിശീലനം നല്‍കിയിരുന്നു. പിന്നീട് അറ്റകുറ്റപണി ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ കട്ടപ്പുറത്തായി. സഹകരണ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തുകയാണ് നീക്കിയിരുപ്പില്‍ ഉള്ളത്.

പെന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കാന്‍ ഇതുകൊണ്ട് കഴിയില്ല. സംഘത്തിന്റെ യോഗം ചേരാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നീര്‍ച്ചാല്‍ അന്നപള്ളടുക്കടുക്ക വീട്ടില്‍ എ രാമചന്ദ്രയും ആനന്ദാശ്രമം സ്വദേശിനി കെ വി അനിതാ കുമാരിയും സമര്‍പിച്ച പരാതികളിലാണ് നടപടി.

Keywords: Human Rights Commission, Pension, District Collector, Kerala News, Malayalam News, Kasaragod News, Human Rights Commission Kerala, Human Rights Commission to provide pension benefits to Scheduled Tribe motor workers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia