city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | എഡിഎമ്മിൻ്റെ ആത്മഹത്യ: പി പി ദിവ്യക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

PP Divya Faces Human Rights Probe Over ADM Suicide
Photo Credit: Website / All India Coucil of Human Rights

● മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസിന്റെ പരാതിയിലാണ് നടപടി. 
● ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ.

കണ്ണൂർ: (KasargodVartha) എഡിഎം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസിന്റെ പരാതിയിലാണ് നടപടി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ച കമ്മീഷൻ, ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

നവംബർ 19ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, എഡിഎമ്മിനെ അഴിമതിക്കാരനെന്ന് ആരോപിച്ചതായാണ് പരാതിയിൽ പറയുന്നത്.

#KeralaPolitics #HumanRights #JusticeForNaveen #PPDivya #Investigation #IndiaNews

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia