Order | മോഷണ കേസുകളിൽ ബന്ധുവീടുകളിൽ പൊലീസ് നടത്തുന്ന പരിശോധന വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ; ദേശീയപാതയിലെ 1.65 കോടിയുടെ കവർച കേസിൽ കാസർകോട് പൊലീസിന് അനുകൂല ഉത്തരവ്
Feb 16, 2023, 13:33 IST
കാസർകോട്: (www.kasargodvartha.com) ദേശീയപാതയിൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ജ്വലറി വ്യാപാരിയുടെ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷനിൽ നിന്ന് കാസർകോട് പൊലീസിന് അനുകൂല ഉത്തരവ്. മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ സഹോദരിമാരുടെ വീടുകളിൽ പൊലീസ് നടത്തുന്ന പരിശോധനകൾ വിലക്കാനാകില്ലെന്ന് മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കി.
പരിശോധനകൾ നിയമമനുസരിച്ചും സ്ത്രീകളുടെ അന്തസിനെ ഹനിക്കാത്ത വിധത്തിലും നടത്തണമെന്ന് കമീഷൻ അംഗം കെ ബൈജുനാഥ് കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടറോട് നിർദേശിച്ചു. കേസിലെ പ്രതിയുടെ മൂന്ന് സഹോദരിമാർ സമർപിച്ച പരാതിയിലാണ് ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വയനാട് ജില്ലയിലെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെന്നായിരുന്നു പരാതി. വയനാട് ജില്ലാ പൊലീസ് മേധാവി സമർപിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്റെ ഉത്തരവ്.
2021 സെപ്റ്റംബർ 22 ന് മൊഗ്രാൽ പുത്തൂരിൽ വെച്ച് ആഭരണ വ്യാപാരി കൈലാഷിന്റെ ഡ്രൈവർ രാഹുൽ മഹാദേവ് ജാവിറിനെ ഒരു സംഘം ഇനോവ കാർ അടക്കം തട്ടിക്കൊണ്ട് പോവുകയും പണം കവരുകയും ചെയ്‌തെന്നാണ് കേസ്. പിന്നീട് ഇയാളെയും കാറിനെയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയായിരുന്നു. 12 പ്രതികളുള്ള കേസിൽ മിക്കവാറും പേർ നേരത്തെ അറസ്റ്റിലായിരുന്നു.
Keywords: Kasaragod, News, Kerala, House, Police, Theft, Case, Investigation, National highway, Robbery, Complaint, Driver, Merchant, Car, Arrest, Top-Headlines, Human Rights Commission said that inspection of relatives' houses by police cannot be prohibited.
< !- START disable copy paste -->

Related News: