Complaint Rejected | 'സത്യസന്ധമായി പ്രവർത്തിക്കുന്നവരുടെ മനോവീര്യം തകർക്കാനുള്ള ശ്രമം'; എക്സൈസ് ഉദ്യോഗസ്ഥനെതിരെ അബ്കാരി കേസ് പ്രതി നൽകിയ പരാതി മനുഷ്യാവകാശ കമീഷൻ തള്ളി
Jun 20, 2023, 13:08 IST
കാസർകോട്: (www.kasargodvartha.com) കുമ്പള എക്സൈസ് റേൻജ് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ സമർപിച്ച പരാതി മനുഷ്യാവകാശ കമീഷൻ തള്ളി. സത്യസന്ധമായി പ്രവർത്തിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള അബ്കാരി കേസുകളിലെ പ്രതിയുടെ ബോധപൂർവമായ ശ്രമമായി മാത്രം പരാതിയെ കണക്കാക്കണമെന്ന ഡെപ്യൂടി എക്സൈസ് കമീഷണറുടെ റിപോർട് സ്വീകരിച്ച് കൊണ്ടാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.
കുമ്പള എക്സൈസ് ഓഫീസിലെ രാജീവൻ എന്ന ഉദ്യോഗസ്ഥനെതിരെ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ പ്രഭാകരൻ എന്നയാളാണ് പരാതി നൽകിയത്. നിയമവിരുദ്ധമായി കർണാടക മദ്യം കേരളത്തിൽ വിൽക്കുന്നയാളാണ് പരാതിക്കാരനെന്നും പ്രിവന്റീവ് ഓഫീസർ രാജീവൻ പരാതിക്കാരന്റെ വീട്ടിൽ പോവുകയോ മർദിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാരനെതിരെ കുമ്പള റേൻജ് ഓഫീസിൽ നിരവധി കേസുകളുണ്ടെന്നും റിപോർടിൽ പറയുന്നു.
പരാതിക്കാരന്റെ വീട്ടിൽ രഹസ്യ അറകളും തുരങ്കങ്ങളുമുണ്ടെന്നും ഇവ പരിശോധിക്കണമെന്നും രഹസ്യഅറകൾക്കും തുരങ്കങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട് എക്സൈസ് ഇൻസ്പെക്ടർ കുമ്പള പഞ്ചായത് സെക്രടറിക്ക് അപേക്ഷ നൽകിയെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും റിപോർടിലുണ്ട്. പരാതിക്കാരൻ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണെന്നും പറയുന്നു. 2021 ഏപ്രിലിൽ കുമ്പള എക്സൈസ് റേൻജ് സംഘത്തെ റെയ്ഡിനിടെ ആക്രമിച്ച കേസിലും പരാതിക്കാരൻ പ്രതിയാണെന്ന് റിപോർട് വ്യക്തമാക്കുന്നു.
Keywords: News, Kasaragod, Kerala, Human Rights Commission, Kumbla Excise, Abkari Act Case, Human Rights Commission rejected complaint against excise officer.
< !- START disable copy paste -->