city-gold-ad-for-blogger

നടപ്പാതയിലെ ഗ്രിലുകളും സ്ലാബുകളും മാറ്റിയില്ലെന്ന നഗരസഭയ്‌ക്കെതിരായ മനുഷ്യാവകാശ കമീഷൻ കേസ്; എം ജി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ, നഗരസഭയ്ക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്ന് ചെയർമാൻ

കാസർകോട്: (www.kasargodvartha.com 24.04.2021) നടപ്പാതയിലെ തുരുമ്പെടുത്ത ഗ്രിലുകളും പൊളിഞ്ഞ സ്ലാബുകളും മാറ്റിയില്ലെന്ന കാരണത്താൽ നഗരസഭയ്‌ക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തുവെന്ന സംഭവത്തിൽ പ്രതികരണവുമായി ചെയർമാൻ അഡ്വ. വി എം മുനീർ. എം ജി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്നും നഗരസഭയ്ക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓവുചാലിലെ പ്രവർത്തനങ്ങൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. പ്രയാസങ്ങൾ അവരെ ബോധ്യപ്പെടുത്തിയെന്നും ചെയർമാൻ അറിയിച്ചു.

നഗരസഭയ്‌ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തുവെന്നത് വാർത്താമാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. നഗരസഭ സെക്രടറിക്ക് അത് സംബന്ധിച്ച നോടീസ് ലഭിച്ചിട്ടില്ല. നോടീസ് ലഭിച്ചാൽ സത്യാവസ്ഥ കമീഷനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                                  
നടപ്പാതയിലെ ഗ്രിലുകളും സ്ലാബുകളും മാറ്റിയില്ലെന്ന നഗരസഭയ്‌ക്കെതിരായ മനുഷ്യാവകാശ കമീഷൻ കേസ്; എം ജി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ, നഗരസഭയ്ക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്ന് ചെയർമാൻ


വാടെർ അതോറിറ്റി പുതിയ പൈപ് ലൈനിടുന്ന പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങളോളമായി.അതിലെ പണി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ എം ജി റോഡിലെ പല ഭാഗങ്ങളിലും മണ്ണ് നീക്കം ചെയ്യാതെ കൂട്ടിയിട്ടതായി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വ്യാപകമായ പരാതിയുണ്ട്. ഇതും നഗരസഭ ശ്രദ്ധിച്ചില്ലെന്ന് പത്രവാർത്തകൾ വന്നു. എന്നാൽ ഇത് ചെയ്യേണ്ടത് വാടെർ അതോറിറ്റിയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടുകൂടിയാണ് അവർ പൈപ് ലൈൻ സ്ഥാപിക്കുന്നത്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാതെ വാർത്തകൾ നൽകുന്നത് ശരിയായ രീതിയല്ല. ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്വപ്പെട്ടവരുമായി ബന്ധപ്പെടുന്ന സംവിധാനം വേണം. ഇല്ലെങ്കിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാകുമെന്നും അഡ്വ. മുനീർ കൂട്ടിച്ചേർത്തു.


Keywords:  Kerala, News, Kasaragod, M G Road, Top-Headlines, Kasaragod-Municipality, Case, Road, Road-side, Slabs, Chairman, Adv. V M Muneer, Human Rights Commission case against municipality; MG Road is under Public Works Department, Chairman the municipality was not responsible for this.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia