city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Nava Kerala Sadas | രണ്ടാം ദിനത്തിലും ആവേശം വിതറി നവകേരള സദസ്; നായ്‌മാർമൂലയിലും ചട്ടഞ്ചാലിലും വൻ ജനക്കൂട്ടം ഒഴുകിയെത്തി

കാസർകോട്: (KasargodVartha) രണ്ടാം ദിനത്തിലും ആവേശം വിതറി ജില്ലയിൽ നവകേരള സദസ് പുരോഗമിക്കുന്നു. രാവിലെ 11.30ന് നായ്‌മാർമൂല മിനി സ്റ്റേഡിയത്തിൽ നടന്ന കാസർകോട് മണ്ഡലത്തിലെയും ഉച്ചയ്ക്ക് ശേഷം ചട്ടഞ്ചാലിൽ നടന്നുകൊണ്ടിരിക്കുന്ന ഉദുമ മണ്ഡലം നവകേരള സദസിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സ്‌ത്രീകളുടേയും കുട്ടികളുടേയും വലിയ തോതിലുള്ള സാന്നിധ്യവും ശ്രദ്ധേയമായി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിൽനിന്നു നിർദേശങ്ങൾ ആരാഞ്ഞു.

Nava Kerala Sadas | രണ്ടാം ദിനത്തിലും ആവേശം വിതറി നവകേരള സദസ്; നായ്‌മാർമൂലയിലും ചട്ടഞ്ചാലിലും വൻ ജനക്കൂട്ടം ഒഴുകിയെത്തി

കാസർകോട് മണ്ഡലത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നായ്‌മാർമൂലയിൽ നിർവഹിച്ചു. മുഴുവൻ മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നവകേരള സദസിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി സ്വീകരണ കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു. നവകേരള സദസ് ആരംഭിക്കുന്നതിന് മുന്‍പേ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കാന്‍ പ്രത്യേക സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.

Nava Kerala Sadas | രണ്ടാം ദിനത്തിലും ആവേശം വിതറി നവകേരള സദസ്; നായ്‌മാർമൂലയിലും ചട്ടഞ്ചാലിലും വൻ ജനക്കൂട്ടം ഒഴുകിയെത്തി

ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍, ഭൂമി പ്രശ്‌നങ്ങള്‍, റേഷൻ കാർഡ് വിഷയങ്ങൾ, റോഡ് വികസനം അടക്കമുള്ള പരാതികളുമാണ് ഏറെയും. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും.

Nava Kerala Sadas | രണ്ടാം ദിനത്തിലും ആവേശം വിതറി നവകേരള സദസ്; നായ്‌മാർമൂലയിലും ചട്ടഞ്ചാലിലും വൻ ജനക്കൂട്ടം ഒഴുകിയെത്തി

ഉദ്ഘാടന ചടങ്ങിന് മുമ്പായി പ്രാദേശിക കലാകാരന്മാര്‍ അണിനിരന്ന സംഗീത കലാ- വിരുന്ന് വേദിയില്‍ അരങ്ങേറി. ഗാനങ്ങളും പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകളും നവകേരള സദസ് വീക്ഷിക്കാനെത്തിയവര്‍ക്ക് ഹൃദ്യാനുഭവമായി. നവകേരള സദസിന് ശനിയാഴ്ച മഞ്ചേശ്വരം പൈവളിഗെ സ്കൂൾ മൈതാനത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച്‌ തുടക്കംകുറിച്ചത്. ഉദ്‌ഘാടന സമ്മേളനത്തിലും വലിയ ജനപങ്കാളിത്തമാണുണ്ടായത്.

Nava Kerala Sadas | രണ്ടാം ദിനത്തിലും ആവേശം വിതറി നവകേരള സദസ്; നായ്‌മാർമൂലയിലും ചട്ടഞ്ചാലിലും വൻ ജനക്കൂട്ടം ഒഴുകിയെത്തി

സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും ഇതിനെ കേരളീയര്‍ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോ‍ട് നായന്മാര്‍മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

നാടിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയേ വഴിയുള്ളു. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിന്‍റെ ധര്‍മ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ഒരുമയെയും ഐക്യത്തെയും ഭയപ്പെടുന്ന വര്‍ഗീയ ശക്തികള്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടത്തുകയാണ്. ഒരു വിഭാഗത്തെ ആഭ്യന്തര ശത്രുക്കളായി കാണുകയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അവ അവഗണിച്ചു സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണ്. ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ മതേതരത്വം, ഫെഡറലിസം എന്നിവ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.

നമ്മുടെ നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഫെഡറല്‍ ഘടനയെ തന്നെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. നാടിന്‍റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം സ്വാഭാവികമായും ചേരേണ്ട പ്രതിപക്ഷം സര്‍ക്കാരിന്‍റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെയാണ് അതു കാണുന്നത്. 

നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്, നാടിനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌, പ്രത്യേകിച്ച് സാധാരണക്കാർക്ക് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍, തുറമുഖം മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. കെ ആന്റണി രാജു, ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായം, കയര്‍, നിയമം വകുപ്പ് മന്ത്രി പി.രാജീവ്, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്,വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി,തദ്ദേശസ്വംയഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പി ആന്‍ ടി, റെയില്‍വേ, വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സംഘാടകസമിതി കണ്‍വീനറും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ കെ. നവീന്‍ ബാബു സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ നന്ദിയും പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ നവകേരള സദസ്സ് അവതരണ ഗാനവും ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Nava Kerala Sadas | രണ്ടാം ദിനത്തിലും ആവേശം വിതറി നവകേരള സദസ്; നായ്‌മാർമൂലയിലും ചട്ടഞ്ചാലിലും വൻ ജനക്കൂട്ടം ഒഴുകിയെത്തി


Keywords:  Nava Kerala Sadas, Malayalam, News, Politics, Pinarayi Vijayan, LDF, CPM, Udma, Chattanchal, Naimarmoola, Kasaragod, Huge participation in Nava Kerala Sadas.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia