city-gold-ad-for-blogger

ചേര്‍ത്തലയില്‍ പ്ലൈവുഡ് നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

ആലപ്പുഴ: (www.kasargodvartha.com 09.03.2022) ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് ബുധനാഴ്ച പുലര്‍ചെ 3.30 മണിയോടെ തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമുള്ളതായി കണക്കാക്കുന്നു. കമ്പനി പൂര്‍ണമായും കത്തി നശിച്ചു.

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നായി 12 അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു. നൂറോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഈ കമ്പനിയോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്. ആളപായമില്ലെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ചെ ഈ ഭാഗത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഷോര്‍ട് സര്‍ക്യൂട് ഉണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

ചേര്‍ത്തലയില്‍ പ്ലൈവുഡ് നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Keywords:  Alappuzha, News, Kerala, Top-Headlines, Fire, Cherthala, Huge fire broke out at plywood manufacturing company in Cherthala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia