city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്ത് വൻ തീപിടുത്തം; അനവധി റബർ തൈകൾ കത്തിനശിച്ചു; തീയണക്കാനായത് ഏറെ പണിപ്പെട്ട്

ബോവിക്കാനം: (www.kasargodvartha.com 16.02.2022) പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ ഡിവിഷനിലെ ആലൂരിൽ വൻ തീപിടുത്തം. നൂറുകണക്കിന് റബർ തൈകൾ കത്തിനശിച്ചു. 10 ഏകറോളം സ്ഥലത്തെ നാല് വർഷം പ്രായമുള്ള തൈകളാണ് നശിച്ചത് .

  
പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്ത് വൻ തീപിടുത്തം; അനവധി റബർ തൈകൾ കത്തിനശിച്ചു; തീയണക്കാനായത് ഏറെ പണിപ്പെട്ട്



ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. കാസർകോട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ഒത്തുചേർന്ന് തീയണക്കാൻ കഠിന പരിശ്രമമാണ് നടത്തിയത്. ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഒടുവിൽ രാത്രി ഏറെ വൈകിയാണ് തീയണക്കാൻ സാധിച്ചത്.

പ്ലാന്റേഷൻ കോർപറേഷന്റെ വിവിധ തോട്ടങ്ങളിൽ ഇടയ്ക്കിടെ തീ പിടുത്തം ഉണ്ടാവാറുള്ളതായി സമീപവാസികൾ പറയുന്നു. യഥാസമയത്ത് അടിക്കാടുകൾ വെട്ടിമാറ്റാത്തതാണ് അപകടത്തിന് വഴിവെക്കുന്നതെന്നാണ് ആരോപണം.


Keywords:  Kasaragod, Kerala, News, Bovikanam, Fire, Fire Force, Muliyar, Kuttikol, Huge fire at Plantation Corporation site, Huge Fire, Rubber Plant, Rubber Plant Fire. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia