city-gold-ad-for-blogger

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള മാനദണ്ഡം; കലക്ടര്‍ നല്‍കിയ മറുപടി ഇങ്ങനെ

കാസര്‍കോട്: (www.kasargodvartha.com 21/03/2016) വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുളള മാനദണ്ഡം എന്ത്? ഏതു ദിവസം വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം? എന്ന അബ്ദുല്ല നീലേശ്വരത്തിന്റെ ചോദ്യത്തിന് കലക്ടര്‍ മറുപടി നല്‍കി.

കലക്ടര്‍ നല്‍കിയ മറുപടി ഇങ്ങനെ:
നിലവില്‍ മരണപ്പെട്ടവരെയും വോട്ടര്‍ പട്ടികയില്‍ പേര് ഇരട്ടിപ്പുളളവരെയും നിലവിലെ വിലാസത്തില്‍ താമസമില്ലാത്തവരെയുമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇതിനായി ഫോറം നമ്പര്‍ 7 ല്‍ ഇലക്ടറല്‍ രജിസ്ട്രര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ബി എല്‍ ഒ മാര്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തിയും ഇലക്ടറല്‍ രജിസ്ട്രര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. ഈ അപേക്ഷയില്‍ ഹിയറിംഗ് നടത്തിയാണ് തീരുമാനം കൈക്കൊളളുക. മരണപ്പെട്ടവരുടെ മരണ സര്‍ട്ടിഫിക്കറ്റ്, സ്ഥലം മാറിയവരുടെ ബന്ധപ്പെട്ട രേഖകളും ഇതിനായി ഹാജരാക്കണം.

നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുളള അവസാന തീയ്യതി വരെ വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ മറുപടി നല്‍കും. ചോദ്യങ്ങള്‍ dioksgd@gmail.com എന്ന ഇ-മെയിലിലോ 04994 255145 എന്ന നമ്പറിലോ അറിയിക്കാവുന്നതാണ്.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള മാനദണ്ഡം; കലക്ടര്‍ നല്‍കിയ മറുപടി ഇങ്ങനെ


Keywords:  Kasaragod, Kerala, Voters list, District Collector, How to remove names from voters list?.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia