city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eye Strain | കണ്ണാണ്, അത് മറക്കരുത്; ടെലിവിഷനും മൊബൈല്‍ ഫോണുകളും നോക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം, ആരോഗ്യം തന്നെ തകരാറിലാക്കും

കൊച്ചി: (KVARTHA) ഇന്നത്തെ കാലത്ത് ടെലിവിഷനും മൊബൈല്‍ ഫോണുമൊക്കെ നമ്മുടെ നിത്യ ജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത കാര്യങ്ങളാണ്. പലരും ഒഴിവുനേരങ്ങളില്‍ ഇതിനുമുന്നിലിരുന്ന് സമയം കളയുന്നു. എന്നാല്‍ ആരും ഇതൊക്കെ കാണുന്ന നമ്മുടെ കണ്ണുകളെ കുറിച്ച് മാത്രം ഓര്‍ക്കുന്നില്ല. കൂടുതല്‍ സമയം ടെലിവിഷന് മുന്നിലും മൊബൈല്‍ ഫോണിലുമൊക്കെ ചെലവഴിച്ചാല്‍ അത് നമ്മുടെ കണ്ണുകളെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് നേത്ര സംരക്ഷണത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും നല്ലതാണ്.

Eye Strain | കണ്ണാണ്, അത് മറക്കരുത്; ടെലിവിഷനും മൊബൈല്‍ ഫോണുകളും നോക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം, ആരോഗ്യം തന്നെ തകരാറിലാക്കും
 
ദിവസം എത്ര മണിക്കൂര്‍ ടിവിക്ക് മുന്നില്‍ ചെലവഴിക്കാം

സാധാരണയായി മിക്ക ആളുകളും വൈകുന്നേരം ആറുമണി മുതല്‍ രാത്രി 10-11 മണി വരെയൊക്കെ ടി വി ക്ക് മുന്നില്‍ കാണും. രാത്രികാലമായതുകൊണ്ടുതന്നെ ടി വി കാണുന്ന മുറിയിലെ വെളിച്ചത്തിന്റെ ക്രമീകരണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ടി വി കാണാനിരിക്കുന്ന മുറിയില്‍ ആവശ്യത്തിന് പ്രകാശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. 

മറിച്ചായാല്‍ അത് കണ്ണിനെ ദോഷം ചെയ്യും. ചിലര്‍ക്ക് രാത്രി കാലങ്ങളില്‍ ലൈറ്റ് ഓഫ് ചെയ്ത് ടി വി കാണുന്ന പതിവുണ്ട്. ഇത് തീര്‍ച്ചയായും കണ്ണിന് ദോഷം ചെയ്യും. ടെലിവിഷന്‍ സ്‌ക്രീനില്‍ മാറി വരുന്ന വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബലമാക്കും. ഇത് കണ്ണിന് ക്രമേണ അസ്വസ്ഥത ഉണ്ടാക്കാനിടയാക്കും.

കണ്ണിന്റെ കരുതലാണ് പ്രധാനം

കൂടുതല്‍ സമയം ടി വി കാണുന്നവരുടെ കണ്ണിന് വരള്‍ച തോന്നുന്നത് സ്വാഭാവികമാണ്. കണ്ണില്‍ ഈര്‍പ്പമില്ലാതിരുന്നാല്‍ അവ പേശികളെയും ബാധിക്കും. അധികം വൈകാതെ തന്നെ ഇത് നേത്രരോഗങ്ങള്‍ക്കും കാരണമാകുന്നു. മാത്രമല്ല, തലയെ മൊത്തമായും ഇത് ബാധിച്ചേക്കാം. കണ്ണിലെ വരള്‍ച്ച കാര്യമാക്കാതെയിരുന്നാല്‍ ഗ്ലോക്കോമ പോലുള്ള അസുഖങ്ങള്‍ക്കും വഴിവെക്കും. 

അതുകൊണ്ട് തന്നെ കൂടുതല്‍ സമയം ടി വിക്ക് മുന്നില്‍ ഇരിക്കുന്നവര്‍ ഇടയ്ക്കിടെ കണ്ണും മുഖവും കഴുകുന്നത് നല്ലതാണ്. കണ്ണില്‍ നനവുണ്ടായാലേ കൃത്യമായ കാഴ്ച സാധ്യമാകൂ. അപൂര്‍വം ചിലരില്‍ കണ്ണിന് നീറ്റലും പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ ടി വി കാണുന്നത് കുറക്കുന്നത് നല്ലതാണ്.

ടിവിയില്‍ തന്നെ ഇമ വെട്ടാതെ നോക്കിയിരിക്കുന്നതും കണ്ണിനെ ദോഷം ചെയ്യും. തലവേദന, കണ്ണുപുകച്ചില്‍, കണ്ണിന് അമിത മര്‍ദം എന്നിവയ്ക്ക് ഇത് കാരണമാകും. അധിക നേരം ടിവി കാണുന്നവര്‍ ഒരേയിരിപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. ഇത് കണ്ണിനെ സുഖകരമാക്കും, കണ്ണ് ഇടയ്ക്കിടെ അടയ്ക്കുന്നതും നല്ലതാണ്.

ഇരിപ്പിന്റെ ദൂരം ക്രമീകരിക്കാം

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് ടിവി. അതുകൊണ്ടുതന്നെ റേഡിയേഷനും ഉണ്ട്. എന്നാല്‍ പലര്‍ക്കും ഇത് അറിയില്ല. ഇന്നത്തെ കാലത്ത് സാധാരണയായി കാണുന്ന എല്‍ ഇ ഡി, എല്‍ സി ഡി മോണിറ്റര്‍ ടെലിവിഷനേക്കാളും സി ആര്‍ ടി മോണിറ്റര്‍ ടിവിയിലാണ് ചെറിയ തോതിലെങ്കിലും റേഡിയേഷനുള്ളത്. അതുകൊണ്ടുതന്നെ ടി വി കാണുമ്പോള്‍ ഇരിപ്പിന്റെ ദൂരം ക്രമീകരിക്കേണ്ടതുണ്ട്.

ടി വിയും കണ്ണുമായുള്ള അകലം ടി വിയുടെ സൈസ് അനുസരിച്ചായിരിക്കണം. ടിവി സ്‌ക്രീനില്‍ നിന്ന് നമ്മള്‍ ഇരിക്കുന്ന ദൂരം ഏകദേശം 8 മുതല്‍ 10 അടി വരെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. സാധാരണയായി ടി വി സൈസിന്റെ അഞ്ചു മടങ്ങ് ദൂരമായാണ് ഇരിക്കേണ്ടത്. അതായത് 32 ഇഞ്ച് വലിപ്പമുള്ള ഒരു ടി വി കണ്ണിന് ആയാസരഹിതമായി കാണാന്‍ 160 ഇഞ്ച് അല്ലെങ്കില്‍ 13 അടി ദൂരെയായാണ് ഇരിക്കേണ്ടത്.

ടി വി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ടി വി വാങ്ങുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്തണം. വില കൂടുതലുള്ള ടിവി വാങ്ങിയാല്‍ അതിന് അനുസരിച്ചുള്ള ഗുണവും ലഭിക്കും. കണ്ണിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത് മോണിറ്ററിന്റെ കാര്യത്തിനാണ്. വിവിധ തരം മോണിറ്ററിലുള്ള ടി വികള്‍ വിപണിയില്‍ ലഭ്യമാണ്. ടി വി വാങ്ങുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരിക്കണം.

ടി വി സെറ്റിങ്ങ്‌സ് ക്രമീകരിക്കുക

പലരും ടി വി സെറ്റിങ്ങ്‌സ് ക്രമീകരിക്കാറില്ലെന്ന് വേണം കരുതാന്‍. ഇത്തരക്കാര്‍ ചാനല്‍ മാറ്റാനും ശബ്ദം കൂട്ടാനും കുറയ്ക്കാനും മാത്രമാകും റിമോട് കയ്യിലെടുക്കുന്നത്. എന്നാല്‍ ഇത് ശരിയായ രീതിയല്ല. കംപനി ടി വി ഇറക്കുമ്പോള്‍ ക്രമീകരിക്കുന്ന സെറ്റിങ്ങുകള്‍ മിക്കപ്പോഴും നമ്മുടെ ചുറ്റുപാടിന് ഇണങ്ങിയതാവണമെന്നില്ല. അതുകൊണ്ടുതന്നെ വീട്ടിലെത്തിയാല്‍ നമ്മുടെ ആവശ്യത്തിനനുസരിച്ച് കളറും ബ്രൈറ്റ് നസും കോണ്‍ട്രാസ്റ്റുമൊക്കെ ക്രമീകരിക്കേണ്ടതാണ്. ടി വി സ്ഥാപിക്കുന്ന മുറിയിലെ വെളിച്ചവും ഇരിക്കുന്ന ദൂരവും ഒക്കെ ഇതിനായി പരിഗണിക്കണം.

കൃത്യമായ രീതിയില്‍ ടി വി സ്ഥാപിക്കുക

റൂമിനുള്ളില്‍ ടി വി സ്ഥാപിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇരിക്കുന്നതിന് അനുസൃതമായാണോ ടിവി സെറ്റ് ചെയ്തത് എന്ന് നോക്കേണ്ടതാണ്. കണ്ണിന് നേരെയായോ അല്‍പം താഴെ ആയോ ആണ് ടി വി സെറ്റ് ചെയ്യേണ്ടത്. മുകളിലേക്കോ കുനിഞ്ഞോ നോക്കി ടി വി കാണുന്നത് കണ്ണിലെ പേശികളെ പരീക്ഷിക്കുന്നതിനു തുല്യമാണ്. അതുകൊണ്ടുതന്നെ ടി വി സെറ്റ് ചെയ്യുമ്പോള്‍ തന്നെ കഴിയുന്നതും കണ്ണിനു നേരെ തന്നെയാണ് വച്ചിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുക.

കണ്ണ് ആയാസരഹിതമാക്കാന്‍ ചില വ്യായാമങ്ങള്‍

അമിതമായി ടി വി കാണുന്നവര്‍ക്ക് കണ്ണിന് ചില വ്യായാമങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണ്. അത് ഏതൊക്കെയെന്ന് നോക്കാം.

* നേരെ നോക്കി കണ്ണ് വട്ടത്തില്‍ ചുറ്റിക്കുക

* മുകളിലേക്കും വശങ്ങളിലേക്കും കണ്ണ് ചലിപ്പിക്കുക

* നല്ല കോട്ടണ്‍ തുണികൊണ്ട് കണ്ണുകള്‍ ഇടയ്ക്കിടെ ചെറുതായി തിരുമ്മുക

* ടി വിയില്‍ നിന്നു കണ്ണുവെട്ടിച്ച് വളരെ അകലെയും വളരെ അടുത്തുമുള്ള വസ്തുക്കളിലേക്ക് മാറിമാറി നോക്കുക.

* കൈപ്പത്തികള്‍ കൊണ്ട് കണ്ണുകള്‍ രണ്ടും അടച്ച് അല്‍പനേരം വിശ്രമിക്കുക

* കണ്‍പോളകള്‍ക്ക് മുകളില്‍ വിരലുകള്‍ വച്ച് ചെറുതായി അമര്‍ത്തുക

* മൂന്നോ നാലോ സെകന്‍ഡ് ഇടവിട്ട് കണ്ണ് ചിമ്മാന്‍ ശ്രദ്ധിക്കുക.

Keywords: How to reduce eye strain while watching TV, Kochi, News, Warning, Eye Strain, Television, Mobile phone, Health Tips, Health, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia