Perfect Eyebrow | കട്ടിയുള്ള ഇടതൂര്‍ന്ന പുരികങ്ങള്‍ ആഗ്രഹിക്കാത്തവരുണ്ടോ? മുഖത്തിന് അഴകും ആകൃതിയും നല്‍കാന്‍ വീട്ടില്‍ തന്നെ തയാറാക്കുന്ന ചില പൊടിക്കൈകളെ കുറിച്ച് അറിയാം!
Mar 13, 2024, 17:47 IST
കൊച്ചി: (KasargodVartha) കട്ടിയുള്ള ഇടതൂര്‍ന്ന പുരികങ്ങള്‍ ഏതൊരു സ്ത്രീയും കൊതിക്കുന്നതാണ്. മുഖത്തിന് അഴകും ആകൃതിയും നല്‍കുന്നതില്‍ പുരികങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇന്നത്തെ കാലത്ത് പുരികങ്ങളുടെ വളര്‍ച്ചയ്ക്ക് പലതരം ഉത്പന്നങ്ങള്‍ വിപണികളില്‍ ലഭ്യമാണ്. എന്നാല്‍ ഇവയുടെ ഗുണനിലവാരത്തില്‍ വലിയ ഉറപ്പൊന്നുമില്ല. പണം പോകുമെന്ന് മാത്രം. പുരികത്തിന്റെ കനവും സൗന്ദര്യവും കൂട്ടാനുള്ള വഴികള്‍ വീട്ടില്‍ത്തന്നെ ഉള്ളപ്പോള്‍ എന്തിനാണ് വിപണികളെ ആശ്രയിക്കുന്നത്. അതേകുറിച്ച് അറിയാം.
* കറ്റാര്‍ വാഴയുടെ നീര്
കറ്റാര്‍ വാഴയുടെ നീര് പുരികത്തില്‍ തടവുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. രാത്രി മുഴുവന്‍ ഇത്തരത്തില്‍ പുരട്ടിയാല്‍ സുന്ദരമായ പുരികം സ്വന്തം.
*കുതിര്‍ത്ത ഉലുവ
ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത ഉലുവ അരച്ചെടുത്ത് പുരട്ടുന്നത് പുരികങ്ങളിലെ രോമവളര്‍ച്ചയ്ക്ക് സഹായിക്കും. ഇത് പുരികം സുന്ദരമാക്കുകയും ചെയ്യുന്നു.
*പാല്‍
കുറച്ച് പഞ്ഞിയെടുത്ത് പാലില്‍ മുക്കി പുരികത്തില്‍ തടവുക. പതിനഞ്ച്-ഇരുപത് മിനുട്ടുകള്‍ക്ക് ശേഷം കഴുകിക്കളയുക. നല്ല ഫലം കിട്ടും.
*ആവണക്കെണ്ണ
ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും ഫാറ്റി ഓയിലുകളും കൊണ്ട് സമൃദ്ധമാണ് ആവണക്കെണ്ണ. രണ്ടോ, മൂന്നോ തുള്ളി ആവണക്കെണ്ണ പുരികത്തില്‍ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. നല്ല സുന്ദരമായ പുരികം സ്വന്തമാക്കാം
*ഒലിവ് ഓയിലും വെളിച്ചെണ്ണയും
വിറ്റാമിന്‍ ഇ യുടെ കലവറയാണ് ഒലിവ് ഓയിലും വെളിച്ചെണ്ണയും. ഇവ പുരികത്തില്‍ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുന്നത് എന്തുകൊണ്ടും രോമവളര്‍ച്ച ത്വരിതപ്പെടുത്തും. ഇതു പുരകത്തിന്റെ സൗന്ദര്യം കൂട്ടുകയും ചെയ്യുന്നു.
*ഉള്ളിനീര്
മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് സള്‍ഫര്‍. ഉള്ളിയില്‍ സള്‍ഫറിന്റെ അംശം കൂടുതലാണ്. അതുകൊണ്ടുതന്നെ ഉള്ളിനീര് കൊണ്ട് നിത്യവും തടവുന്നത് പുരികങ്ങളുടെ കട്ടി കൂട്ടും.
*നാരങ്ങാ നീര്
നാരങ്ങാ നീര് പുരികത്തില്‍ തേച്ചു പിടിപ്പിക്കാം. നാരങ്ങയിലെ വിറ്റാമിന്‍ സി പുരികങ്ങളുടെ കട്ടി വര്‍ധിപ്പിക്കുന്നു.
Keywords: How to Get Perfect Eyebrows, Kochi, News, Perfect Eyebrows, Beauty Tips, Health Tips, Oil, Onion, Milk, Kerala News.