city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Positive Energy | വീട്ടിലെ നെഗറ്റീവ് എനര്‍ജി മാറ്റി പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്താല്‍ ഫലം ഉറപ്പ്

കൊച്ചി: (KasargodVartha) പല വീടുകളിലേയും ഒരു പ്രധാന പ്രശ്‌നമാണ് നെഗറ്റീവ് എനര്‍ജി അനുഭവപ്പെടുന്നത്. അറിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തു നോക്കിയിട്ടും ഫലം കാണാതിരുന്നാല്‍ അത് വീട്ടമ്മമാരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. പകല്‍ മുഴുവനും ജോലിയും മറ്റുമായി ക്ഷീണിച്ച് വീട്ടില്‍ വന്നുകയറുമ്പോള്‍ അടിമുടി അസ്വസ്ഥതയായിരിക്കും അനുഭവപ്പെടുക. ഇത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഈ അസ്വസ്ഥത നമ്മളെ പ്രശ്നത്തിലാക്കുന്നു.

വീട്ടില്‍ വന്നുകയറുമ്പോള്‍ അകം മുഴുവനും വൃത്തഹീനമായിരിക്കുന്നത് കാണുമ്പോള്‍ നെഗറ്റിവിറ്റി പ്രസരിപ്പിക്കുമത്രേ. അതുകൊണ്ടുതന്നെ വീടിന്റെ അകം പരമാവധി വൃത്തി ആയി സൂക്ഷിക്കുക. അതായത് ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വീട്ടിനകത്ത് സൂക്ഷിക്കുക. അത് അലങ്കാരവസ്തുക്കളാണെങ്കില്‍ പോലും. ഇവയെല്ലാം അനുയോജ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. എന്നിട്ട് സ്വസ്ഥമായി ഇരിക്കാനോ നടക്കാനോ ഒക്കെ ഇഷ്ടം പോലെ സ്ഥലം ഒഴിച്ചിടുക.

Positive Energy | വീട്ടിലെ നെഗറ്റീവ് എനര്‍ജി മാറ്റി പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്താല്‍ ഫലം ഉറപ്പ്
 
ഓരോ സാധനവും എടുത്തിടത്ത് തന്നെ തിരിച്ചുവയ്ക്കാനും, വലിച്ചുവാരി സാധനങ്ങള്‍ ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വീട്ടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന എന്ത് സാധനം സൂക്ഷിക്കുന്നതിനും സ്ഥിരമായ സ്ഥലം കണ്ടെത്തണം.

എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഒരിടം എന്ന സങ്കല്‍പവും മാറ്റിവയ്ക്കണം. അതായത് കിടപ്പുമുറി തന്നെ ഓഫീസ് മുറിയും ഊണ്‍ മുറിയുമാക്കരുത്. കഴിയുന്നതും ഓരോ കാര്യങ്ങള്‍ക്കും ഓരോ സ്ഥലം നിശ്ചയിക്കുക. മുറികള്‍ ഇല്ലെങ്കില്‍ ഇതിനെല്ലാം കൃത്യമായ കോണുകള്‍ നിശ്ചയിച്ചാലും മതിയാകും.

വീട്ടിലെ നെഗറ്റീവ് എനര്‍ജി വീടിനേയും വീട്ടുകാരേയും പല തരത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പോസിറ്റീവ് എനര്‍ജി നിറക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ വീട്ടിലെ പല തരത്തിലുള്ള പ്രവൃത്തികളും നമ്മളില്‍ നെഗറ്റീവ് എനര്‍ജി നിറക്കും.

വീട്ടിലെ പോസിറ്റീവ് എനര്‍ജിക്കും സന്തോഷവും സമാധാനവും നിറക്കാനും സാമ്പത്തികാഭിവൃദ്ധിക്കും സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. ടെന്‍ഷന്‍ മാറ്റി സമാധാനം വര്‍ധിപ്പിക്കാനും നെഗറ്റീവ് എനര്‍ജിയെ എന്നന്നേക്കുമായി ഇല്ലാതാക്കാനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

* സമയം തെറ്റിയ ക്ലോക്

സമയം തെറ്റിയ ക്ലോകും പൊട്ടിയ കണ്ണാടിയും, കേടായ ഇലക്ട്രിക് ഉപകരണങ്ങളും, ഫ്യൂസായ ബള്‍ബുമെല്ലാം നെഗറ്റീവ് എനര്‍ജി വീട്ടില്‍ നിറക്കുന്ന ഒന്നാണ്. ഇത്തരം വസ്തുക്കളെയെല്ലാം വീട്ടില്‍ നിന്നും മാറ്റുന്നത് പോസിറ്റീവ് എനര്‍ജി ഉണ്ടാക്കും.

*ചൂല് ചാരിവെക്കരുത്

തറ തൂക്കുന്ന ചൂല് ഒരിക്കലും ചുമരില്‍ ചാരിവെക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും. ഇവ കിഴക്ക് പടിഞ്ഞാറ് ഭാഗത്തായാണ് വെക്കേണ്ടത്

* സന്ധ്യാസമയത്തെ ഉറക്കം

സന്ധ്യാസമയത്തെ ഉറക്കവും ഭക്ഷണം കഴിക്കലും പലപ്പോഴും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. അത് പലപ്പോഴും ആരോഗ്യപരമായും ദോഷം ഉണ്ടാക്കുന്ന കാര്യമാണ്.

* എട്ടുകാലിവല, ചിതല്‍ എന്നിവ വീട്ടിനകത്തു എവിടെ കണ്ടാലും ഉടന്‍ തന്നെ കളയുക. ഇവ വീട്ടില്‍ കാണുന്നത് ദൗര്‍ഭാഗ്യത്തിന് കാരണമാവും.

*ചെരുപ്പിട്ടു വീട്ടിനകത്ത് കൂടി നടക്കാതിരിക്കുക.

*പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങള്‍, ഫോടോകള്‍ എന്നിവ ഉടന്‍ മാറ്റുക

*മേശപ്പുറത്തു സാധനങ്ങള്‍ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ എപ്പോഴും അടുക്കിവയ്ക്കാന്‍ ശ്രമിക്കുക.

*തലമുടി, നഖം എന്നിവ തറയില്‍ ഇടുക, ചീപ്പില്‍ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീകുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.

*ക്രിസ്റ്റലുകള്‍

ക്രിസ്റ്റലുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതും നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളാന്‍ സഹായിക്കുമെന്നാണ് 'ഫെങ്ഷൂയി' വിശ്വാസം. ചെടികളെ പോലെ പ്രത്യേകം ശുശ്രൂഷയൊന്നും ആവശ്യമില്ലാത്തതിനാല്‍ ഇവ സൂക്ഷിക്കാനും എളുപ്പമാണ്.

*റോക് സാള്‍ട് ലാമ്പ്

റോക് സാള്‍ട് ലാമ്പ് വീട്ടിനകത്ത് തൂക്കുന്നതും സമാധാനം അനുഭവപ്പെടാന്‍ സഹായിക്കുമത്രേ.

*ബാത് റൂമിന്റെ വാതില്‍ അടച്ചിടണം

ബാത് റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടണം. ബാത് റൂമിന്റെ വാതില്‍ തുറന്നിടുന്നത് നെഗറ്റീവ് എനര്‍ജി വിളിച്ച് വരുത്തുന്നു.

*കല്ലുപ്പ്

കല്ലുപ്പ് വീട്ടില്‍ വെക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്ന ഒന്നാണ്. വെള്ളത്തില്‍ അല്‍പം കല്ലുപ്പ് മുക്കി മുറിയുടെ മുക്കിലും മൂലയിലും തുടക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു.

* സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക

സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടുംബാംഗങ്ങള്‍ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തില്‍ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങള്‍ ചൊല്ലുന്നതും വീട്ടില്‍ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.

* വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക

വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കര്‍പ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചില്‍ പാത്രങ്ങള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടില്‍ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്.

*വീട്ടിനകത്ത് ചെടികള്‍ വയ്ക്കുന്നത്

ഫെങ്ഷൂയി വിശ്വാസപ്രകാരം വീട്ടിനകത്ത് ചെടികള്‍ വയ്ക്കുന്നത് വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരും. അതിനാല്‍ വീട്ടില്‍ വയ്ക്കാന്‍ കഴിയുന്ന ചെറിയ ചെടികള്‍ തിരഞ്ഞെടുത്ത് അനുയോജ്യമായ സ്ഥലങ്ങളില്‍ വയ്ക്കുന്നത് നല്ലതാണ്.

*അഷ്ടഗന്ധം പുകക്കുന്നത്

അഷ്ടഗന്ധം പുകക്കുന്നതാണ് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യും.

*മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍ മൂലക്ക് കൂട്ടിയിടുന്നതാണ് മറ്റൊന്ന്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വീട്ടിലെ മുഷിഞ്ഞ വസ്ത്രങ്ങള്‍ പെട്ടെന്ന് തന്നെ ഒഴിവാക്കുക.

Keywords: How to bring positive energy in home?, Kochi, News, Positive Energy, Negative Energy, Home Tips, Health Tips, Health, Cleaning, Clock, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia