city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lack of Sleep | യുവതികള്‍ 7- 8 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം; മറിച്ചായാല്‍ കാത്തിരിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഈ അസുഖങ്ങള്‍

കൊച്ചി: (KasargodVartha) ഉറക്കം എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഒരു മനുഷ്യന്‍ ഏഴുമുതല്‍ എട്ടുമണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം എന്നാണ് ആരോഗ്യ വിഗദ്ധര്‍ പറയുന്നത്. എന്നാല്‍ ഇന്നത്തെ തിരിക്കിട്ട ജീവിത സാഹചര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ഉറങ്ങാന്‍ കഴിയുന്നില്ല.

മാനസികമായും ശാരീരികമായും ആരോഗ്യം നിലനിര്‍ത്താന്‍ മതിയായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ഉറക്കക്കുറവ് മൂലം ഗുരുതരമായ പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉറക്കമില്ലായ്മ പലരെയും അലട്ടുന്നുണ്ട്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, സമ്മര്‍ദം, വിഷാദം, മോശം ജീവിതശൈലി തുടങ്ങിയവയാണ് ഒട്ടുമിക്കവരുടേയും ഉറക്കം കെടുത്തുന്നത്.

Lack of Sleep | യുവതികള്‍ 7- 8 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം; മറിച്ചായാല്‍ കാത്തിരിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഈ അസുഖങ്ങള്‍
 
ഉറക്കമില്ലായ്മ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ തളര്‍ത്തുന്നുണ്ടെങ്കിലും യുവതികളായ സ്ത്രീകളെ കാര്യമായ രീതിയില്‍ ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങള്‍ മുതല്‍ സ്ട്രോക്ക്, അല്‍ഷിമേഴ്സ് രോഗം വരെ വരാനിടയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രായത്തിനനുസരിച്ച് ഉറക്ക സമയം വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കാനും ശരീരം സ്വയം നന്നാക്കാനും ഉറക്കം പ്രധാനമാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 20 മിനുറ്റ് കൂടുതല്‍ ഉറക്കം ആവശ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഉറക്കത്തിന്റെ പാറ്റേണുകള്‍ പ്രായത്തിനനുസരിച്ച് മാറുന്നു. 40 വയസ്സിനു മുകളിലുള്ള വ്യക്തികളില്‍, ഉറക്ക രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിനും ശാരീരിക പ്രവര്‍ത്തനത്തിനും വേണ്ടി ശരാശരി മുതിര്‍ന്ന ഒരാള്‍ക്ക് രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതകള്‍ കുറയുമെങ്കിലും, പ്രായമായവര്‍ക്ക് രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ഉറക്കം ആവശ്യമായി വരുന്നത്.

നല്ല ഉറക്കത്തിനായി ഉറക്ക ശുചിത്വത്തിന് മുന്‍ഗണന നല്‍കുക. സ്ഥിരമായി ഒരു ഉറക്ക ഷെഡ്യൂള്‍ പാലിക്കുക. കൃത്യമായ സമയത്ത് ഉറങ്ങുകയും എഴന്നേല്‍ക്കുകയും ചെയ്യുക. ദിവസവും അല്‍പനേരം വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുക. വൈകുന്നേരങ്ങളില്‍ കഫീന്‍ പോലുള്ള ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കുക. മുറിയില്‍ നല്ല ഉറക്ക അന്തരീക്ഷം സെറ്റ് ചെയ്യുക. രാത്രി അധികനേരം ഫോണില്‍ കളിക്കാതിരിക്കുക. ഇതെല്ലാം ചെയ്യുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

*ഉറക്കക്കുറവ് മൂലം യുവതികള്‍ക്ക് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് നമുക്ക് നോക്കാം.

വന്ധ്യത

ഉറക്ക കുറവ് മൂലം യുവതികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് വന്ധ്യത. ക്രമരഹിതമായ ഉറക്ക രീതികള്‍ ഹോര്‍മോണ്‍ ബാലന്‍സ് തടസപ്പെടുത്തുകയും ഗര്‍ഭധാരണത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

സ്ട്രോക്ക്

മാത്രമല്ല, വേണ്ടത്ര ഉറക്കം ലഭിക്കാത്തത് സ്ട്രോക്ക് വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്ന 45 വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കെതിരായ പ്രതിരോധ നടപടിയായും ഉറക്കത്തിന് മുന്‍ഗണന നല്‍കണം.

*ഓര്‍മക്കുറവ്, അലസത, അല്‍ഷിമേഴ്സ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്നു

ഉറക്ക കുറവു മൂലം യുവതികളില്‍ ഓര്‍മക്കുറവ്, അലസത, അല്‍ഷിമേഴ്സ് എന്നീ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള തലച്ചോറിന്റെ കഴിവില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു.

ഈ പ്രക്രിയയിലെ തടസ്സങ്ങള്‍ ന്യൂറോ ഡിജനറേറ്റീവ് അവസ്ഥകളുടെ വികാസത്തിന് കാരണമായേക്കാം. വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുന്ന യുവതികളുടെ ഭാവി ജീവിതത്തില്‍ വൈജ്ഞാനിക പ്രശ്നങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുന്നു. കുറച്ച് മാത്രം ഉറങ്ങുന്ന യുവതികള്‍ക്ക് ഏകാഗ്രതയും ഓര്‍മക്കുറവും ഉള്‍പെടെയുള്ള വൈജ്ഞാനിക വൈകല്യവും അനുഭവപ്പെടുന്നു. ഇത് യുവതികളുടെ അകാഡമിക്, പ്രൊഫഷനല്‍ രംഗത്തും മൊത്തത്തിലുള്ള ജീവിത നിലവാരത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

*ദുര്‍ബലമായ പ്രതിരോധശേഷി

ഉറക്കക്കുറവ് മൂലം രോഗപ്രതിരോധ ശേഷി കുറയുന്നു. അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് മതിയായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള വഴികളും കണ്ടെത്തണം.

*ശരീരഭാരം കൂടുന്നു


ഉറക്കക്കുറവ് മൂലം ശരീരഭാരവും കൂടുന്നു. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍, കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. വിശപ്പ് മാറ്റാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതോടെ ശരീരഭാരം വര്‍ധിക്കും.

*പ്രമേഹ പ്രശ്നം

മറ്റൊരു ആരോഗ്യ പ്രശ്നമാണ് പ്രമേഹം. മതിയായ ഉറക്കം ലഭിക്കാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ തുടങ്ങും. പ്രമേഹത്തില്‍ നിന്ന് രക്ഷനേടാനായി നന്നായി ഉറങ്ങാന്‍ ശ്രമിക്കുക.

*മാനസിക സമ്മര്‍ദം

ഉറക്കക്കുറവ് മാനസിക സമ്മര്‍ദത്തിനും കാരണമാകും.

*ഏകാഗ്രതയുടെ അഭാവം

ഉറക്കക്കുറവ് കാരണം പകല്‍ സമയത്ത് ജോലിയും ചെയ്യാന്‍ മടി കാണിക്കും. ഇത് ജോലിയിലെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു.

*ഉയര്‍ന്ന രക്തസമ്മര്‍ദം

ഉറക്കക്കുറവ് മൂലം അനുഭവിക്കുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ദിവസവും മതിയായ ഉറക്കം ലഭിക്കാതെ വന്നാല്‍ രക്തസമ്മര്‍ദ നില അപകടത്തിലാകുമെന്ന കാര്യം മറക്കാതിരിക്കുക.

*ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍


ഉറക്കക്കുറവ് മൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍, മതിയായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, ദിവസവും കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

Keywords: How lack of sleep in young women can give rise to health issues such as infertility, stroke, Alzheimer's, Kochi, News, Lack of Sleep, Young Women, Health Tips, Health, Doctors, Warning, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia