മൂന്ന് മക്കളുടെ മാതാവായ യുവതി പന്തല്‍ ജീവനക്കാരനായ യുവാവിനോടൊപ്പം വീടുവിട്ടു; യുവതി പോയത് അമ്മായി അമ്മയുടെ മാലയും വാങ്ങിക്കൊണ്ട്
Mar 8, 2017, 11:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/03/2017) മൂന്ന് മക്കളുടെ മാതാവായ യുവതി പന്തല്‍ ജീവനക്കാരനായ യുവാവിനോടൊപ്പം വീടുവിട്ടു. മെട്ടമ്മല്‍ പറയങ്ങാനത്തെ മനോജിന്റെ ഭാര്യ മിനി (40) ആണ് വീടുവിട്ടത്. ചെറുവത്തൂര്‍ കൈതക്കാട്ടെ പന്തല്‍ ജീവനക്കാരനായ ബാബു(45)വിനേയും യുവതിയോടൊപ്പം കാണാതായതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മിനിയുടെ ഭര്‍ത്താവ് മനോജിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് മക്കളുടെ മാതാവായ യുവതിയാണ് രണ്ട് മക്കളുടെ പിതാവായ ബാബുവിനോടൊപ്പം പോയത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന്പറഞ്ഞാണ് മിനി വിട്ടില്‍നിന്നും ഇറങ്ങിയത്. പോകുമ്പോള്‍ തന്റെ മാതാവിനോട് സ്വര്‍ണമാലയും വാങ്ങിയിരുന്നതായി ഭര്‍ത്താവ് മനോജ് നല്കിയ പരാതിയില്‍ പറയുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Keywords: Missing, Kasaragod, Kerala, Trikaripur, Housewife, Housewife eloped with lover