city-gold-ad-for-blogger

2 മക്കളുടെ മാതാവായ യുവതിയും എംബിഎ വിദ്യാര്‍ത്ഥികളായ യുവാക്കളും കാറില്‍ കറങ്ങുന്നതിനിടെ പിടിയില്‍

ബദിയടുക്ക: (www.kasargodvartha.com 24.11.2014) രണ്ട് മക്കളുടെ മാതാവായ 26 കാരിയും തിരുവനന്തപുരത്തെ എം.ബി.എ. വിദ്യാര്‍ത്ഥികളായ 23ഉം 24 ഉം പ്രായമുള്ള രണ്ട് യുവാക്കളും കാറില്‍ കറങ്ങുന്നതിനിടെ പോലീസിന്റെ പിടിയിലായി. മൊബൈലില്‍ മിസ്‌കോളിലൂടെ പരിചയപ്പെട്ട യുവതിയും യുവാക്കളും കര്‍ണാടകയിലെ വിടഌയില്‍വെച്ചാണ് നാട്ടുകാരുടെ പിടിയിലായത്. പിന്നീട് ഇവരെ വിട്‌ള പോലീസിന് കൈമാറുകയായിരുന്നു.

യുവതി ബദിയടുക്ക സ്വദേശിയായതിനാല്‍ വിട്‌ള പോലീസ് ഇവരെ ബദിയടുക്ക പോലീസിന് ഏല്‍പിച്ചു. ഉപ്പള ഭാഗത്താണ് യുവതിയെ വിവാഹം കഴിച്ചയച്ചത്. ഇവരുടെ രണ്ട് മക്കളെ സ്‌കൂളിലേക്ക് അയച്ചശേഷമാണ് തിരുവനന്തപുരത്തുനിന്നുമെത്തിയ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യുവതി സ്വിഫ്റ്റ് കാറില്‍ വിടഌയിലേക്ക് പോയത്. അവിടെ വെച്ചാണ് ഇവര്‍ നാട്ടുകാരുടെ പിടിയിലായത്.

മിസ്‌കോളിലൂടെ പരിചയപ്പെട്ടശേഷം വാട്ട്‌സ് ആപ്പിലൂടെയായിരുന്നു ഇവര്‍ ചാറ്റിംഗ് നടത്തിവന്നത്. ഇവര്‍ ഇപ്പോള്‍ ബദിയടുക്ക പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ബദിയടുക്ക പോലീസില്‍ എത്തിയിട്ടുണ്ട്. യുവാക്കളുടെ ബന്ധുക്കളോടും പോലീസ് കാസര്‍കോട്ട് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ബദിയഡുക്ക പോലീസ് അറിയിച്ചു. ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുമെന്നാണ് വിവരം. ഇരുവരും തമിഴ്‌നാട്ടിലാണ് എം.ബി.എയ്ക്ക് പഠിക്കുന്നത്.

യുവതിയെ ആദ്യം തട്ടിക്കൊണ്ടുപോയതാണെന്ന പ്രചാരണമാണുണ്ടായിരുന്നതെങ്കിലും താന്‍ സ്വമേധയാ ഇറങ്ങിച്ചെന്നതാണെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

2 മക്കളുടെ മാതാവായ യുവതിയും എംബിഎ വിദ്യാര്‍ത്ഥികളായ യുവാക്കളും കാറില്‍ കറങ്ങുന്നതിനിടെ പിടിയില്‍


Keywords : Kasaragod, Badiyadukka, Car, Police, Natives, Kerala, Vitla, MBA Students, WhatsApp, Chat, Housewife and 2 MBA students held mysteriously. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia