ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ ഒരു മാസത്തിന് ശേഷം മരണത്തിന് കീഴടങ്ങി
May 14, 2017, 11:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2017) ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ ഒരുമാസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. കാഞ്ഞങ്ങാട് കവ്വാചിറയിലെ പരേതനായ ചന്ദ്രശേഖരയുടെ ഭാര്യ ജാനകിയമ്മയാണ്(65) മരണപ്പെട്ടത്. 2017 ഏപ്രില്‍ എട്ടിന് ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജാനകിയമ്മയെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാനകിയമ്മയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ജാനകിയമ്മ മരിച്ചത്. മക്കള്‍: ഉമാദേവി, ഉദീഷ്, സുമ, സിന്ധു. മരുമക്കള്‍: യുവരാജ്, പൂര്‍ണിമ, സുഭാഷ്, ഉമേഷ്. സഹോദരങ്ങള്‍: വിശ്വനാഥ, മോഹനന്‍, ശസി (ഉപ്പിനങ്ങാടി), ശിവപ്പ, ആനന്ദ് (മൂഡബിദ്രി), ജനാര്‍ദന (മുംബൈ), ബേബി (ധാര്‍വാഡ്).
Keywords: Kerala, kasaragod, news, Death, Bike, Accident, Kanhangad, Road, House wife passed away