രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
Oct 12, 2017, 19:02 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2017) ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലു ആര്‍.ഡി. നഗറിലെ ബട്ടു ഷെട്ടിയുടെ ഭാര്യ രത്നാവതി (65) യെയാണ് വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടമ്മ ഉറങ്ങാന്‍ കിടന്നതായിരുന്നു.
രാവിലെ രത്നാവതിയെ കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട്ടുനിന്ന് അഗ്‌നിശമനസേനയെത്തിയാണ് രത്നാവതിയുടെ മൃതദേഹം പുറത്തെടുത്തത്. മക്കള്‍: അശോക്, അജിത്ത്, രവിപ്രസാദ്, പ്രവീണ, മരുമക്കള്‍: ജയശ്രീ, കവിത. സഹോദരങ്ങള്‍: രമാവതി, ശ്യാമള.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Well, House wife found dead in well