ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വീടുകത്തിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം
Nov 12, 2015, 10:05 IST
ബേക്കല്‍: (www.kasargodvartha.com 12/11/2015) ഉദുമ ഗ്രാമപഞ്ചായത്തിലെ മീത്തല്‍ മാങ്ങാട്ട് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളുടെ വീടിന് തീവെച്ചു. മീത്തല്‍ മാങ്ങാട്ടെ ഇബ്രാഹിമിന്റെ വീടിനു നേരെയാണ് തീവെപ്പുണ്ടായത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. ഇബ്രാഹിം കുടുംബസമേതം ബേവിഞ്ചയിലെ ഭാര്യ വീട്ടില്‍ പോയതായിരുന്നു. തീപിടി്ത്തം ശ്രദ്ധയില്‍ പെട്ട പരിസരവാസികളാണ് വിവരം പോലീസിലും ഫയര്‍ഫോഴ്സിലും അറിയി്ച്ചു.
നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സാണ് തീയണച്ചത്. വീടിന്റെ ജനലുകളും ഫര്‍ണീച്ചറുകളും കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇബ്രാഹിമിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയിക്കുന്ന രണ്ടു പേരുടെ വിവരങ്ങള്‍ ഇബ്രാഹിം പോലീസിന് കൈമാറിയിട്ടുണ്ട്.

Keywords: kasaragod, Bekal, Udma, Kerala