ഈ പാവപ്പെട്ടവനോട് എന്തിനീ ക്രൂരത! ക്യാന്‍സര്‍ ബാധിതന്റെ വീട് കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
Oct 21, 2019, 19:53 IST
വിദ്യാനഗര്‍: (www.kasargodvartha.com 21.10.2019) ക്യാന്‍സര്‍ ബാധിതന്റെ വീട് കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നായന്മാര്‍മൂല റഹ് മാനിയ നഗറിലെ പാലോത്ത് ഷിഹാബിന്റെ വീടാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കീമോ തെറാപ്പി ചെയ്യാനായി വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു ഷിഹാബും കുടുംബവും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. കട്ടില്‍, കിടക്ക, വസ്ത്രം, രേഖകള്‍ അടക്കം മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്.
ചികിത്സാ സഹായമായി നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കാണാതായിട്ടുണ്ട്. വീടിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ അടച്ച നിലയിലായിരുന്നു. ആരെങ്കിലും വ്യാജ താക്കോല്‍ ഉപയോഗിച്ച് അകത്തുകടന്നായിരിക്കാം തീവെച്ചതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വീട്ടിനകത്ത് കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ പുറത്തുവെച്ചാണ് തീകൊളുത്തിയത്. രണ്ടര വര്‍ഷമായി രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് ഷിഹാബ്. ഭാര്യയും അഞ്ചും രണ്ടും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. ചികിത്സയ്ക്കുള്ള പണം തികയാത്തതിനാല്‍ ഷിഹാബ് വീട് മറ്റൊരാള്‍ക്ക് വില്‍പന നടത്തിയിരുന്നു. വാങ്ങിയയാള്‍ ഷിഹാബിന്റെ ദുരിതാവസ്ഥ മനസിലാക്കി ആറു മാസം കൂടി വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. രോഗിയായ യുവാവിന്റെ വീട് കത്തിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, House, Investigation, Police, Naimaramoola, fire, House set fire; Police investigation started
< !- START disable copy paste -->