കരുണയുള്ള മനസുകൾ കൈകോർത്തു; വീട്ടമ്മയ്ക്ക് സ്നേഹത്തിന്റെ പാലു കാച്ചൽ
Sep 13, 2021, 21:44 IST
സുധീഷ് പുങ്ങംചാല്‍
ദാമ്പത്യം ആരംഭിച്ചത് മുതൽ അനുഭവപ്പെട്ട ദുരിതത്തിന് പരിഹാരമായിരിക്കുകയാണ് ഈ പുതിയ വീട്.
രണ്ട് കിടപ്പ് മുറിയും ഒരു അടുക്കളയും ശുചിമുറിയും അടങ്ങിയ വീടിന്റെ കോൺക്രീറ്റ് ജോലികൾ ഉൾപെടെ പൂർത്തീകരിച്ചത് സുമനസുകളാണ്.
വീടിന്റെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റിനും മറ്റുമായി ആവശ്യമുള്ള കമ്പി തുടങ്ങിയവ നൽകിയത് മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം ആയിരുന്നു.
വെള്ളരിക്കുണ്ടിൽ ജിം നടത്തുന്ന ഷിജു മാഷ് 10300 -രൂപയുടെ സഹായം വീട്ടിലെത്തി കുടുംബത്തിനുകൈമാറി. വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെകൻഡറി സ്കൂളിലെ 94 വർഷത്തെ ഹ്യുമാനിറ്റിസ് ബാച് വിദ്യാർഥികളും അധ്യാപകരും ചേർന്ന് വീടിന്റെ കോൺക്രീറ്റ് ജോലികൾക്കുള്ള മുഴുവൻ സിമന്റ് എത്തിച്ചു നൽകി.
ബാങ്ക് വഴി ലഭിച്ച സഹായം കൊണ്ട് കമ്പിയും വാങ്ങിയതോടെ വീട്ടമ്മയുടെ പണി പൂർത്തീകരിക്കാൻ പറ്റാത്ത വീട് യാഥാർഥ്യമാവുകയും ചെയ്തു.
സമൂഹത്തിലെ ഒട്ടേറെ പേർ കൈകോർത്ത് നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൈമാറി. ചടങ്ങിൽ പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ വിനു കെ ആർ വീട്ടിൽ പാലു കാച്ചി.
Keywords: Kerala, Kasaragod, News, House, Housewife, Balal, Vellarikundu, Help, Helping hands, House given to needed in vellarikundu.