city-gold-ad-for-blogger

Damaged | ശക്തമായ കാറ്റിൽ വീട് തകർന്ന് വീണു; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു

കളനാട്: (KasargodVartha) ശക്തമായ കാറ്റിൽ വീട് തകർന്നുവീണു. വീട്ടുകാർ തല നാരിഴക്കാണ് രക്ഷപ്പെട്ടത്. കളനാട് തൊട്ടിയിലെ കെ ബാബുവിന്റെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ കൈക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
  
Damaged | ശക്തമായ കാറ്റിൽ വീട് തകർന്ന് വീണു; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു



ഓട് കൊണ്ട് നിർമിച്ച മേൽക്കൂര അപകടത്തിൽ പൂർണമായി തകർന്നു. മേൽക്കൂര പുറത്തേക്ക് വീണതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടസമയത്ത് ബാബു, ഭാര്യ നളനി, മകന്റെ ഭാര്യ വന്തന, മക്കളായ അദർശ്, അക്ഷര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് റവന്യു, പഞ്ചായത് ഉദ്യേഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
 
Damaged | ശക്തമായ കാറ്റിൽ വീട് തകർന്ന് വീണു; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു



Keywords:  News, Top-Headlines, News-Malayalam, Kasaragod,Kasaragod-New,Kerala, Kalanad, Malayalam News, House damaged after wind

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia