അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വീടിന് മുകളില്‍ വീണു; വികലാംഗ യുവതിയടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പാര്‍ക്കാനിടമില്ലാതെ കുടുംബം ദുരിതത്തില്‍
Jul 18, 2017, 14:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2017) അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വീടിന് മുകളില്‍ വീണു. വികലാംഗ യുവതിയടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഷ്ടിച്ച രണ്ട് സെന്റില്‍ നിര്‍മ്മിച്ച ഓടു മേഞ്ഞ വീട് തകര്‍ന്നതോടെ പാര്‍ക്കാനിടമില്ലാതെ കുടുംബം ദുരിതത്തിലായി. കാഞ്ഞങ്ങാട് ആവിക്കര ഗാര്‍ഡര്‍ വളപ്പിലെ കൂലിത്തൊഴിലാളിയായ ലീലയുടെ വീടാണ് തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ തെങ്ങ് വീണ് തകര്‍ന്നത്.
ലീലയുടെ മകന്‍ പവിത്രനും ഭാര്യയും രണ്ട് കുട്ടികളും ലീലയുടെ മൂത്തമകള്‍ വികലാംഗയായ റീനയുമാണ് ഈ വീട്ടില്‍ താമസം. പവിത്രന്‍ ഉള്‍പെടെയുള്ള കുടുംബം പുറത്തേക്ക് ഓടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. നടക്കാന്‍ കഴിയാത്ത റീനയെ അയല്‍വാസിയും പവിത്രനും കൂടി കോരിയെടുത്ത് അയല്‍വാസിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. വീട് തകര്‍ന്നതോടെ ഈ നിര്‍ധന കുടുംബം വഴിയാധാരമായിരിക്കുകയാണ്.
ഇവര്‍ക്ക് നല്ലൊരു വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ നഗരസഭാ അധികൃതര്‍ തന്നെ മുന്‍കൈയ്യെടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തകര്‍ന്ന വീട് നാട്ടുകാര്‍ ഇടപെട്ട് നന്നാക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്. ഇത്രയും ചെറിയ ഒരു വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് കാരുണ്യമതികളുടെ സഹായവും ആവശ്യമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Family, House, House damaged after falling coconut tree