city-gold-ad-for-blogger

വിവാഹത്തിന് പോയ സമയത്ത് വീടിനു തീ പിടിച്ചു; ഫർണിചറുകളും വയറിങ്ങും കത്തി നശിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.02.2021) വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് വീടിനു തീപിടിച്ചു. വെള്ളരിക്കുണ്ടിലെ വ്യാപാരി പാത്തിക്കരയിലെ ചക്കാലയിൽ ജോണിയുടെ വീടിനാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

ജോണിയുടെ മകളുടെ വിവാഹമായിരുന്നു ശനിയാഴ്ച. കണ്ണൂർ ജില്ലയിലെ കരുവൻചാലിൽ വച്ചുള്ള വിവാഹത്തിനായി വീട്ടുകാർ രാവിലെ പോയിരുന്നു. പോകുന്ന സമയം പ്രാർത്ഥനയുടെ ഭാഗമായി സ്ഥൂപ കൂടിന് മുന്നിൽ മെഴുകുതിരി കത്തിച്ചു വച്ചു പ്രാർത്ഥിച്ചിരുന്നു. ഈ മെഴുകിരി താഴെയുള്ള സോഫയിൽ വീണ് തീ പിടിച്ചതാണ് എന്ന് കരുതുന്നു. വൈദ്യുതി ഷോർട് സർക്യൂട് ആണെന്നും സംശയിക്കുന്നു.

വിവാഹത്തിന് പോയ സമയത്ത് വീടിനു തീ പിടിച്ചു; ഫർണിചറുകളും വയറിങ്ങും കത്തി നശിച്ചു

വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരും അയൽ വാസികളും ഓടി കൂടി. വിവരം വെള്ളരിക്കുണ്ട് പോലീസിലും അറിയിച്ചു. ഇവർ ചേർന്നാണ് തീ അണച്ചത്. ഇരുനില വീടിന്റെ രണ്ടാം നിലയിലാണ് കാര്യമായ നഷ്‌ടം നേരിട്ടത്. മേശ, സോഫ, കസേര എന്നിവ ഉൾപ്പെടെ ഫർണിചർ സാധനങ്ങളും വയറിംഗും പൂർണമായും കത്തി നശിച്ചു.

ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക് മെമ്പർ ഷോബി ജോസഫ് , വാർഡ് മെമ്പർ ബിനു കെ ആർ, വില്ലേജ് ഓഫീസ് അധികൃതർ സംഭവ സ്ഥലത്തെത്തി.


Keywords: Vellarikundu, Kanhangad, Kasaragod, Kerala, News, Top-Headlines, Fire, House, House caught fire in Vellarikundu Pathikkara.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia