Complaint | പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെത്തുന്ന ആശുപത്രി കെട്ടിടത്തിന് താഴെ അംഗൻവാടി; അധികൃതർ കണ്ണ് തുറക്കണമെന്ന് പ്രദേശവാസികൾ
Jul 3, 2023, 16:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മഴക്കാലം തുടങ്ങിയതോടെ പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്ക് എത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് താഴെ അംഗൻവാടി പ്രവർത്തിക്കുന്നത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്ന് പരാതി. കാഞ്ഞങ്ങാട് നഗരസഭയിലെ പുഞ്ചാവി കടപ്പുറത്താണ് ഒരേ കെട്ടിടത്തിന് മുകളിലും താഴെയുമായി ആശുപത്രിയും അംഗൻവാടിയും പ്രവർത്തിക്കുന്നത്.
ചുമയും മറ്റ് പകർച്ചപ്പനിയുമായും എത്തുന്ന രോഗികൾ ഇടകലരുന്നത് ഒഴിവാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയർന്നിരിക്കുന്നത്. കെട്ടിടത്തിന്റെ താഴെ അംഗൻവാടിയും മുകളിൽ ആശുപത്രിയുമാണ് ഉള്ളത്. ഒന്നുകിൽ അംഗൻവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയോ അല്ലെങ്കിൽ ആശുപത്രി മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

കുട്ടികൾക്ക് പകർച്ചപ്പനി പെട്ടെന്ന് പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. 15 ലധികം കുട്ടികൾ ഈ അംഗൻവാടിയിൽ ഉണ്ടെന്നാണ് വിവരം. മഴ തുടങ്ങിയതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നിസാരമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമല്ല ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്. രണ്ടും ഒഴിവാക്കാൻ കഴിയാത്ത സ്ഥാപനങ്ങളാണ്. ആശുപത്രിയും അംഗൻവാടിയും ഒരേ കെട്ടിടത്തിന്റെ താഴെയും മുകളിലുമായി പ്രവർത്തിക്കാൻ ആരാണ് അനുമതി നൽകിയതെന്ന ചോദ്യം ഉയരുന്നുണ്ട്. കുരുന്നുകളുടെ ജീവൻ കൊണ്ട് പന്താടരുതെന്ന് ചികിത്സയ്ക്കെത്തിയ ഒരു രോഗി കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Hospital, Anganwadi, Kanhangad, Kasaraod, Kerala, Complaint, Hospital and Anganwadi functioning on same building.
< !- START disable copy paste -->
Keywords: News, Hospital, Anganwadi, Kanhangad, Kasaraod, Kerala, Complaint, Hospital and Anganwadi functioning on same building.
< !- START disable copy paste -->