city-gold-ad-for-blogger

Hosdurg Court | പ്ലാറ്റിനം ജൂബിലി നിറവിൽ ഹൊസ്ദുർഗ് കോടതി; ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും; വർണാഭവമായി വിളംബര ഘോഷയാത്ര

കാഞ്ഞങ്ങാട്: (KasargodVartha) ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് മാർച്ച് 16ന് തുടക്കമാകും. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ വിളംബരം ചെയ്തുകൊണ്ട് കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര റാലി നടന്നു. ഹൊസ്ദുർഗ് കോടതി പരിസരത്തു നിന്നും ആരംഭിച്ച വിളംബര റാലി പോക്സോ സ്പെഷ്യൽ ജഡ്ജ് സി സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
  
Hosdurg Court | പ്ലാറ്റിനം ജൂബിലി നിറവിൽ ഹൊസ്ദുർഗ് കോടതി; ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും; വർണാഭവമായി വിളംബര ഘോഷയാത്ര

സംഘാടക സമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ, വർക്കിംഗ് ചെയർമാൻ അഡ്വ. എം സി ജോസ്, അഡ്വ. സി. കെ. ശ്രീധരൻ, ജനറൽ കൺവീനർ അഡ്വ. കെ.സി. ശശീന്ദ്രൻ, ട്രഷറർ പി. കെ. സതീശൻ, പ്രചരണ കമ്മിറ്റി ചെയർമാൻ അഡ്വ. ബെന്നി ജോസഫ്, അഡ്വ. ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് കാട്ടൂർ രാമചന്ദ്രൻ, സി യൂസഫ് ഹാജി, ടി.മുഹമ്മദ് അസ്ലം എന്നിവർ നേതൃത്വം നൽകി. ചെണ്ടമേളം,മുത്തുക്കുട, എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന വിളംബര ഘോഷയാത്ര നഗരം ചുറ്റി കോട്ടച്ചേരിയിൽ സമാപിച്ചു.
  
Hosdurg Court | പ്ലാറ്റിനം ജൂബിലി നിറവിൽ ഹൊസ്ദുർഗ് കോടതി; ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും; വർണാഭവമായി വിളംബര ഘോഷയാത്ര

മാർച്ച് 16 ശനിയാഴ്ച വൈകിട്ട് 4.30ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് തിരിതെളിയിക്കും. നിയമ മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് മുഖ്യ പ്രഭാഷണം നടത്തും. എ. കെ. ജയശങ്കരൻ നമ്പ്യാർ അഭിഭാഷക ഡയറക്ടറി പ്രകാശനം ചെയ്യും. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്,എം.എൽ.എ മാരായ എ.കെ. എം. അഷറഫ്,എൻ. എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഇഫ്താർ സംഗമവും കലാപരിപാടികളും നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാറും നടക്കും.
  
Hosdurg Court | പ്ലാറ്റിനം ജൂബിലി നിറവിൽ ഹൊസ്ദുർഗ് കോടതി; ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും; വർണാഭവമായി വിളംബര ഘോഷയാത്ര

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Hosdurg Court Platinum Jubilee celebrations will begin on 16.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia