Dark Circles | അമിത ജോലി ഭാരത്തോടൊപ്പം ദേഷ്യവും കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ക്ക് കാരണമാകും; മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകള്‍ ഇതാ
Mar 29, 2024, 17:40 IST
കൊച്ചി: (KasargodVartha) സൗന്ദര്യം പരിപാലനത്തിനിടെ പലരെയും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍. വളരെ മൃദുവായ ചര്‍മമുള്ള കണ്ണിന് ചുറ്റുമുള്ള ഭാഗം ഇരുണ്ട് കറുത്ത നിറത്തില്‍ കാണുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കാത്തവരായി ആരും ഇല്ല. 16 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികളിലാണ് ഇത് സാധാരണയായി കാണുന്നത്.
പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്‌ട്രെസ്, ദേഷ്യം, കംപ്യൂടര്‍ - ടിവി - മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം, അമിതമായ ജോലി ഭാരം, നിര്‍ജലീകരണം തുടങ്ങിയവയൊക്കെ മൂലം കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.
ഇത്തരത്തില്‍ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍തന്നെ പരീക്ഷിക്കാവുന്ന ചില പരിഹാരങ്ങള്‍ നോക്കാം:
വെള്ളരിക്ക: ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കറുത്ത നിറം കുറയ്ക്കാന്‍ സഹായിക്കുന്നു. വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ 10 മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
ഉരുളക്കിഴങ്ങ്: കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ 10മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്ക നീരും സമം ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
കറ്റാര്‍വാഴ: കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്.
ടീ ബാഗ്: ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച ടീ ബാഗ് കണ്‍തടത്തില്‍ 10 മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
കാപിപ്പൊടി: രണ്ട് ടീസ്പൂണ്‍ കാപിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ഇത് കണ്ണിന് ചുറ്റും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
Keywords: News, Kerala, Kerala-News, Lifestyle-News, Top-Headlines, Lifestyle-News, Home Remedy, Rid, Dark Circles, Eyes, Under Eyes, Tips, Home remedies to get rid of dark circles under the eyes.