തൃക്കരിപ്പൂരിലെ പ്രവാസി വ്യവസായി അബ്ദുൽ സലാം ഹാജി വധക്കേസിൽ 7 പ്രതികളുടെയും ഇരട്ട ജീവപര്യന്തം ഹൈകോടതി ശരിവച്ചു
Apr 10, 2021, 12:04 IST
കൊച്ചി: (www.kasargodvartha.com 10.04.2021) തൃക്കരിപ്പൂരിലെ പ്രവാസി വ്യവസായി എ ബി അബ്ദുൽ സലാം ഹാജി (59) വധക്കേസിൽ പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈകോടതി ശരിവച്ചു. കേസിലെ ഏഴ് പ്രതികളുടെയും ഇരട്ട ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷയാണ് ഹൈകോടതി ശരിവച്ചത്. കാസർകോട് ജില്ലാ അഡി. സെഷൻസ് കോടതി (മൂന്ന്) 2014 സെപ്തംബർ നാലിന് പ്രഖ്യാപിച്ച ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ അപീൽ തള്ളിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ഒന്നു മുതൽ ഏഴു വരെ പ്രതികളായ നീലേശ്വരം ആനച്ചാലിലെ മുഹമ്മദ് നൗശാദ് (37), തൃശൂർ കീച്ചേരിയിലെ ഒ എം അസ്കർ (31), നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് (28), തൃശൂർ കീച്ചേരിയിലെ ഒ എം ശിഹാബ് (33), കണ്ണൂർ എടചൊവ്വയിലെ നിമിത്ത് (43), മലപ്പുറം ചങ്കരംകുളത്തെ അമീർ (25), മലപ്പുറം മാന്തളത്തെ എം കെ ജസീർ (22) എന്നിവരാണ് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.
2013 ആഗസ്റ്റ് അഞ്ചിന് അബ്ദുൽ സലാം ഹാജിയുടെ വീട്ടിൽ കവർച നടത്താനായി അതിക്രമിച്ചു കടന്ന പ്രതികൾ പ്രവാസി വ്യവസായിയെ സെലൊടേപ് കൊണ്ട് വായയും മൂക്കും വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും മകനെ മർദിച്ച് അവശനാക്കിയെന്നുമായിരുന്നു കേസ്. മുഖത്ത് ടേപ് ചുറ്റിവരിഞ്ഞ നിലയിലാണ് സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാണെന്നും നേരിട്ടുള്ള തെളിവുകളും സാഹചര്യത്തെളിവുകളും ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്നും കേസ് പരിഗണിച്ച ഹൈകോടതി വിലയിരുത്തി. പ്രതികളുടെ ഫോൺ രേഖകളിൽ നിന്ന് കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാകുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ പറയുന്നു.

Keywords: Kerala,Kochi, News, Murder, Attack, High-Court, Accused, Case, Police, Dead, Deadbody, Abdul Salam Haji, High Court upholds double life sentence of 7 accused in Abdul Salam Haji murder case.
< !- START disable copy paste -->