HC Order | ഹയര്‍ സെകന്‍ഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കിയ ട്രൈബ്യൂണല്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കി
ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ റദ്ദാക്കിയത്.
പുതുക്കിയ സ്ഥലം മാറ്റപ്പട്ടികയുടെ കരട് ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം.
സംസ്ഥാനത്തെ 8007 അധ്യാപകരെ ബാധിക്കുന്ന നിര്‍ണായക വിധി.
കൊച്ചി: (KasargodVartha) ഹയര്‍ സെകന്‍ഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഇത് സര്‍കാരിന് ആശ്വാസമായി. സര്‍കാരും ചില അധ്യാപകരും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ബുധനാഴ്ച രാവിലെ വിധി പുറപ്പെടുവിച്ചത്.
ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോം സ്റ്റേഷന്‍, ഇതര വിഭാഗ പട്ടികകള്‍ ട്രൈബ്യൂണല്‍ ഏപ്രിലില്‍ റദ്ദാക്കിയത്. ചട്ടപ്രകാരമുള്ള ഔട്‌സ്റ്റേഷന്‍ വെയ്‌റ്റേജ് അനുവദിച്ച് പുതുക്കിയ സ്ഥലം മാറ്റപ്പട്ടികയുടെ കരട് ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും പരാതികള്‍ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയാറാക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്തെ 8007 അധ്യാപകരെ ബാധിക്കുന്ന നിര്‍ണായക വിധിയാണ് ഹൈകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.