Stray Dogs | കുടുംബശ്രീ മുഖേന വളര്‍ത്തുന്ന കോഴികളെ കൂട് പൊളിച്ച് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കൊന്നൊടുക്കി; ദുരിതത്തിലായി ഒരുകൂട്ടം സ്ത്രീകള്‍
Jun 22, 2023, 22:09 IST
ഉദുമ: (www.kasargodvartha.com) കുടുംബശ്രീ മുഖേന വളര്‍ത്തുന്ന കോഴികളെ കൂട് പൊളിച്ച് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കൊന്നു. കുടുബശ്രീ കാസര്‍കോട് ജില്ലാ മിഷന് സി ഇ എഫ് മുഖേന കൂടും കോഴിയും പദ്ധതി മുഖാന്തരം ഉദുമ ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസില്‍ നിന്നും വിതരണം ചെയ്ത് കിട്ടിയ കോഴികളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
കുടുംബശ്രീക്ക് വായ്പയ്ക്ക് കിട്ടിയ കോഴികളെയാണ് വീട്ടുമുറ്റത്തെ കുട് തകര്‍ത്ത് കൊന്നുതിന്നത്. 20 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായി 20 കോഴികളും ഹൈടെക് കൂടുമാണ് വായ്പയ്ക്ക് നല്‍കിയത്. ആഴ്ചകള്‍ക്ക് മുമ്പ് നാലോളം കോഴികളെ കൂടു പൊട്ടിച്ച് കൊന്ന വിവരം പഞ്ചായതില്‍ അറിയിച്ചിരുന്നു. ബുധനാഴ്ച വീണ്ടും നായക്കൂട്ടം കോഴികളെ പരുക്കേല്പിക്കുകയും കൊന്നുതിന്നുകയുമായിരുന്നു.
നായ ശല്യത്തിന് ആരോട് പറയണം, എവിടെ പറയണം, എവിടെ പോകണം എന്നാണ് കുടുബശ്രീ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പട്ടി ശല്യം കാരണം വളര്‍ത്തുമൃഗങ്ങളെ പോലും വീട്ടുമുറ്റത്ത് പോറ്റാന്‍ പറ്റാത്ത അവസ്ഥയായെന്നും ഇവര്‍ പരിതപിക്കുന്നു. മുട്ട വിറ്റ് കിട്ടുന്ന കാശുകൊണ്ട് വേണം വായ്പ അടക്കാനുള്ള തുക കണ്ടെത്താന്‍ എന്നതിനാല്‍, ബാക്കി കോഴികളെ വളര്‍ത്തിയെടുക്കാന്‍ ഉറക്കം ഒഴിഞ്ഞു കൂടിന് കാവല്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് കുടുംബശ്രി പ്രവര്‍ത്തകര്‍ ഇപ്പാള്‍.
ഇനി എങ്ങനെ വായ്പ അടച്ചു തീര്‍ക്കുമെന്നാണ് കോഴികള്‍ നഷ്ടമായ കുടുബശ്രീ അംഗങ്ങള്‍ ചോദിക്കുന്നത്. ഈ പ്രശ്ന പരിഹാരത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്ന് വാര്‍ഡുകളിലെ കുടുബശ്രീ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Keywords: Stray Dog, Malayalam News, Uduma News, Kerala News, Kasaragod News, Malayalam News, Hens killed in stray dog attack.
< !- START disable copy paste --> 