Heavy Rain | ശക്തമായ കാറ്റും മഴയും; ബളാലില്‍ വ്യാപക നാശനഷ്ടം.
Apr 25, 2022, 21:23 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബളാലില്‍ വ്യാപകമായ നാശനഷ്ടം.
ബളാല്‍ പഞ്ചായത് ഓഫീസിനടുത്തെ കരിന്തോളി ജോസിന്റെ കെട്ടിടം കാറ്റില്‍ ഭാഗീകമായി തകര്‍ന്നു. വാടര്‍ ടാങ്കും നിലം പൊത്തി.
പുത്തന്‍പുര മോനായി ചാക്കോ, സജി എന്നിവരുടെ നിരവധി റബര്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി.
പുതുമന സിംജോയുടെ വീടിന് മുകളിലേക്ക് റബര്‍ മരം പൊട്ടി വീണു. ബളാല്‍ മരുതുംകുളം റോഡില്‍ മരം പൊട്ടി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ഇലക്ട്രിക് പോസ്റ്റും മറിഞ്ഞു വീണു.
ബളാലിലെ ചേമ്പ്കാല ടോണിയുടെ റബര്‍ മരങ്ങള്‍ക്കും കാറ്റ് നാശം വിതച്ചു.
കാറ്റും മഴയും ബളാല്‍ പഞ്ചായതിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. റവന്യു ഉദ്യോഗസ്ഥര്‍ നാശനഷ്ടം വിലയിരുത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, Rain, Balal, Panchayath, Heavy Rain, Heavy wind and rain; Extensive damage in Balal Panchayat.
< !- START disable copy paste -->