city-gold-ad-for-blogger

Flood in Cherkala | കനത്ത മഴ: ബാളക്കണ്ടം പുഴയായി; ചെർക്കളയിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി

ചെർക്കള: (www.kasargodvartha.com) കനത്ത മഴ തുടരുന്നതിനിടെ ചെർക്കളയിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ബാളക്കണ്ടത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളിൽ വെള്ളം കയറിയത് പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിച്ചു.
  
Flood in Cherkala | കനത്ത മഴ: ബാളക്കണ്ടം പുഴയായി; ചെർക്കളയിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി

വെള്ളക്കെട്ട് പലയിടത്തും ജനങ്ങളെ ദുരിതത്തിലാക്കി. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാലയങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

ചെർക്കള ഈസ്റ്റിൽ ഓവുചാലുകൾ വൃത്തിയാക്കാൻ ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡന്റ് ഖാദർ ബദ്‌രിയയും വൈസ് പ്രസിഡന്റ് സഫിയ ഹാശിമും നേതൃത്വം നൽകി. ഹാശിം ചെർക്കള, ഹാരിസ് സികെകെ, നാസർ ചെർക്കളം, ശരീഫ് സി കെ, മുഹമ്മദ്‌ കുഞ്ഞി മസ്ജിദ് റോഡ്, കിരൺ കുമാർ, സി എ അഹ്‌മദ്‌ കബീർ തുടങ്ങിയർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Keywords:  Cherkala, Kerala, News, Top-Headlines, Rain, Kasaragod, Panchayath, Heavy rains: flooded various places in Cherkala. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia