city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറൻജ് അലേർട്; ചൊവ്വാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: (www.kasargodvartha.com 31.10.2021) സംസ്ഥാനത്ത് ഞായറാഴ്ച തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറൻജ് അലേർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറൻജ് അലേർട്.

  
തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറൻജ് അലേർട്; ചൊവ്വാഴ്ച വരെ മഴ തുടരും



കേരള തീരത്തു നിന്ന് മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുന മർദത്തിന്റെ ഫലമായാണ് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളത്.

മഴ മുന്നറിയിപ്പ് കിട്ടിയതോടെ കേരളത്തിലെ അണക്കെട്ടുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കടുക്കുകയാണെങ്കിൽ ഇടുക്കി ഡാം വീണ്ടും തുറക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. അടുത്ത 24 മണിക്കൂറില്‍ ഇടുക്കിയിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്നാണ് വിലയിരുത്തല്‍.


Keywords:  Thiruvananthapuram, Kerala, News, Top-Headlines, Rain, ALERT, District, Heavy rain in Kerala forecast till Tuesday.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia