Heat | ചൂട് ഉയരുന്നു, ഒപ്പം വൈദ്യുതി ഉപയോഗവും; നിയന്ത്രണം കൂട്ടിയേക്കും

● ഈ വർഷം തുടക്കത്തിൽ തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
● കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന അഭിപ്രായമാണ് അധികൃതർക്ക്.
● കാസർകോട് ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകും.
തിരുവനന്തപുരം: (KasargodVartha) ഇനിയും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണവും കടുപ്പിക്കാൻ കെഎസ്ഇബിയും ആലോചിക്കുന്നു. ചൂട് ഉയരുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം ഉയരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയും നടപടി പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷത്തെ വേനൽ കാലത്തെ അപേക്ഷിച്ച് ഈ വർഷം തുടക്കത്തിൽ തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് വൈദ്യുതി ഉപയോഗത്തിലും പ്രതിഫലിക്കുന്നുവെന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. ഇപ്പോൾതന്നെ പീക്ക് സമയ വൈദ്യുതി ഉപയോഗത്തിൽ വൻവർദ്ധനവ് പ്രകടനമാകുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ വൈദ്യുതി നിയന്ത്രണങ്ങൾക്ക് പുറമെ കൂടുതൽ സമയം നിയന്ത്രണങ്ങൾ വേണമെന്ന അഭിപ്രായമാണ് കെഎസ്ഇബി അധികൃതർക്കുള്ളത്.
ശനിയാഴ്ച ശരാശരി രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ സ്ഥാപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇത് കാസർകോട് ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയാകും. അധികൃതർ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ജോലി സമയങ്ങളിലും ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണിവരെ ക്രമീകരണം ഏർപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
As temperatures rise, Kerala's KSEB considers stricter power controls. The Central Meteorological Department warns of further heat increases, leading to higher electricity consumption. The KSEB is contemplating additional control measures due to the significant rise in peak-time power usage. A yellow alert has been issued in Kasaragod district.
#HeatWave #PowerConsumption #Kerala #KSEB #WeatherAlert #ElectricityControl