city-gold-ad-for-blogger

Easter Food | ഈസ്റ്ററിന് അതിഥികളെ സ്വീകരിക്കാന്‍ എന്ത് വിഭവം ഒരുക്കും? സര്‍പ്രൈസ് നല്‍കാന്‍ രുചികരവും ആരോഗ്യകരവുമായ ഈ ഭക്ഷണങ്ങള്‍ ഉണ്ടാക്കിയാലോ?

കൊച്ചി: (KasargodVartha) ഈസ്റ്റര്‍ അടുത്തുവരുന്നു. ഓരോ ഈസ്റ്ററിനും വ്യത്യസ്ത വിഭവങ്ങള്‍ ഉണ്ടാക്കി ഈ ദിവസത്തിന് മാറ്റു കൂട്ടുന്ന വിശ്വാസികള്‍ ഇത്തവണത്തെ ഈസ്റ്ററും പൊടിപൊടിക്കാന്‍ തന്നെയാകും തീരുമാനിച്ചിരിക്കുന്നത്. ഇത്തവണത്തെ ഈസ്റ്റര്‍ ആരോഗ്യകരമാക്കാന്‍ ചില സ്‌പെഷല്‍ വിഭവങ്ങള്‍ തന്നെ ഒരുക്കാം. വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ഇഷ്ടപ്പെടുകയും ചെയ്യും. അതിനായി ഏതൊക്കെ സര്‍പ്രൈസ് വിഭവങ്ങള്‍ ഒരുക്കാം എന്ന് നോക്കാം,

Easter Food | ഈസ്റ്ററിന് അതിഥികളെ സ്വീകരിക്കാന്‍ എന്ത് വിഭവം ഒരുക്കും? സര്‍പ്രൈസ് നല്‍കാന്‍ രുചികരവും ആരോഗ്യകരവുമായ ഈ ഭക്ഷണങ്ങള്‍ ഉണ്ടാക്കിയാലോ?


*കോര മീന്‍ കടുകിട്ട് വയ്ക്കാം


കടല്‍ മത്സ്യം ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ പോഷക ഗുണങ്ങള്‍ അടങ്ങിയ കോര മീന്‍ കടുക്കിട്ട് വച്ചു നോക്കൂ. ചെറുനാരങ്ങയും ചേരുവകളും ചേര്‍ത്താല്‍ വളരെ സ്വാദിഷ്ടമായ വിഭവം ലഭിക്കും. എല്ലാവര്‍ക്കും ഇത് ഇഷ്ടമാകും.

*വെളുത്തുള്ളി ഇട്ട നെത്തോലി കറി

വെളുത്തുള്ളിയും ചുവന്ന മുളകും ശതാവരിയും ചേര്‍ത്ത നെത്തോലി കറി വയ്ക്കാം. ഇത് അതിഥികള്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.

*കറിവേപ്പിലയും പുതിന ഇലയും

ഈസ്റ്ററിന് തയാറാക്കുന്ന ഭക്ഷണത്തില്‍ കറിവേപ്പിലയും പുതിനയിലയും നന്നായി ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

*ഫ്രൂട്ട് സാലഡ്

അതിഥികളില്‍ വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകമായി ഈ വിഭവം ഉണ്ടാക്കി കൊടുക്കാം. വ്യത്യസ്ത നിറങ്ങളടങ്ങിയ ഫ്രൂട്ട് സാലഡ് ഭക്ഷണ മേശയില്‍ വച്ചാല്‍ തന്നെ ഒരു അഴകായിരിക്കും. റാസ്ബെറീസ്, ബ്ലൂബെറീസ്, ബദാം, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് രുചികരമായ ഫ്രൂട്ട് സാലഡ് തയാറാക്കാം. പ്രോട്ടീന്‍ നിറഞ്ഞ ഈ വിഭവം ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

*അട ഉണ്ടാക്കാം

ഈസ്റ്റര്‍ ആശംസകള്‍ ഈ മധുരപലഹാരം കൊടുത്ത് നേരാം. പാലും ചീസും ചേരുവകളും ഉപയോഗിച്ച് ചാര്‍ഡ് ഫെറ്റാ ടാര്‍ട്ട് ഉണ്ടാക്കി നോക്കൂ.

*തക്കാളിയും ആര്‍റ്റചോക് ചെടിയും കൊണ്ടൊരു വിഭവം

തക്കാളിയും ആര്‍റ്റചോക് എന്ന മുള്‍ച്ചെടിയും പാല്‍ക്കട്ടിയും റൊട്ടി കഷ്ണവും, ചീസും, ബാസലും കൊണ്ടുള്ള വിഭവം തയാറാക്കാം. വളരെ രുചികരവും ആരോഗ്യകരവുമാണ്.

*കാരറ്റ് കപ്പ് കേക്ക്

ഭക്ഷണം കഴിച്ചാല്‍ മധുരം വിളമ്പണമെന്നല്ലേ? എന്നാല്‍ ആരോഗ്യകരമായ മധുരപലഹാരം തന്നെ ഉണ്ടാക്കാം. ഇതിനായി കാരറ്റ് കൊണ്ട് കേക്ക് ഉണ്ടാക്കാം. കാപ്പിക്കുരുവും ചീസും ക്രീമും ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ കാരറ്റ് കപ്പ് കേക്ക് എല്ലാവരേയും കയ്യിലെടുക്കും.

Keywords: Healthy Easter Recipes Perfect for a Light Holiday Feast, Kochi, News, Healthy Easter Recipes, Easter, Food, Gust, Family, Celebration, Healthy Food, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia