city-gold-ad-for-blogger

ആരോഗ്യ മന്ത്രി വീണാ ജോർജ് കാസർകോട് ഗവ. മെഡികൽ കോളജ് സന്ദർശിച്ചു; 'ഒ പി ഉടൻ പ്രവർത്തനമാരംഭിക്കും'

ബദിയടുക്ക: (www.kasargodvartha.com 18.11.2021) ആരോഗ്യ മന്ത്രി വീണാ ജോർജ് കാസർകോട് ഗവ. മെഡികൽ കോളജ് സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. മെഡികൽ.കോളജിൽ ഒ പി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

    
ആരോഗ്യ മന്ത്രി വീണാ ജോർജ് കാസർകോട് ഗവ. മെഡികൽ കോളജ് സന്ദർശിച്ചു; 'ഒ പി ഉടൻ പ്രവർത്തനമാരംഭിക്കും'



ന്യൂറോളജിസ്റ്റിന്റെ സേവനം മെഡികൽ കോളജിൽ ലഭ്യമാക്കും. സർകാർ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ തസ്തിക സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ ന്യൂറോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.

ടാറ്റ കോവിഡ് ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് 11.30 ന് മെഡികല്‍ കോളജ് സംബന്ധിച്ച് കാഞ്ഞങ്ങാട് എന്‍ എച് എം ഓഫീസ് ഹാളില്‍ യോഗം ചേരും. ഉച്ചയ്ക്ക് 12.30 ന് കാഞ്ഞങ്ങാട് എന്‍ എച് എം ഓഫീസ് ഹോളില്‍ ജില്ലയിലെ കോവിഡ് നിയന്ത്രണം അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും.


Keywords:  Kasaragod, Badiyadukka, News, Top-Headlines, Kerala, Health, Health-Department, Health-minister, Medical College, MLA, N.A.Nellikunnu, District Collector, COVID-19, Kanhangad, Health Minister Veena George Visited Kasargod Govt. Medical College.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia