city-gold-ad-for-blogger

സേഫ് കേരള: ബദിയഡുക്കയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

ബദിയടുക്ക: (www.kasargodvartha.com 30.08.2014) ബദിയഡുക്ക ടൗണിലെ ഹോട്ടലുകളില്‍ ശനിയാഴ്ച രാവിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പൊറോട്ട, കറികള്‍, മീന്‍ പൊരിച്ചത്, കോഴി പൊരിച്ചത്, ഗോളിബജ തുടങ്ങിയവയാണ് പിടികൂടിയത്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിനോടനുബന്ധിച്ചാണ് ബദിയഡുക്കയിലും റെയ്ഡ് നടത്തിയത്. ഏതാണ്ട് 15ഓളം ഹോട്ടലുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.തമ്പാന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വൃത്തി ഹീനമായ ചുറ്റുപാടിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാലിന്യ നിക്ഷേപത്തിനു സൗകര്യമൊരുക്കാതെയുമാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്ന് റെയ്ഡില്‍ കണ്ടെത്തി.

ഹോട്ടലുടമകള്‍ക്ക് താക്കീത് നല്‍കിയായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍ മടങ്ങിയത്. കുറ്റം ആവര്‍ത്തിച്ചാല്‍ കേസ് എടുക്കുമെന്ന് അവര്‍ അറിയിച്ചു. റെയ്ഡില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീശന്‍, മോഹനന്‍, നാരായണന്‍, സുരേഷ്, ജയശ്രീ എന്നിവരും പെങ്കെടുത്തു.

കഴിഞ്ഞ ദിവസം മുളിയാറിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു.

സേഫ് കേരള: ബദിയഡുക്കയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia