city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food inspections | മിന്നൽ പരിശോധനയുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ; പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു; വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച റെസ്റ്റോറന്റ് അടപ്പിച്ചു; നിരോധിക്കപ്പെട്ട പാൻ ഉത്പന്നങ്ങളും പിടികൂടി

കുമ്പള: (www.kasargodvartha.com) ഹെൽതി കേരള പരിപാടിയുടെ ഭാഗമായി കുമ്പളയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച ഒരു ഹോടെൽ അടപ്പിച്ചു. മിർചി മസാല എന്ന റെസ്റ്റോറന്റാണ് അടപ്പിച്ചത്. പൊറോട, ചികൻ കറി, നൂഡിൽസ്, ചികൻ ഫ്രൈ, അച്ചാർ, മയോനൈസ് തുടങ്ങിയ പഴകിയ പൂപ്പൽ ബാധിച്ച ഭക്ഷണ സാധനങ്ങളാണ് നശിപ്പിച്ചത്.                  
Food inspections | മിന്നൽ പരിശോധനയുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ; പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു; വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച റെസ്റ്റോറന്റ് അടപ്പിച്ചു; നിരോധിക്കപ്പെട്ട പാൻ ഉത്പന്നങ്ങളും പിടികൂടി

ആരിക്കാടി ബംബ്രാണ റോഡരികിൽ പ്രവർത്തിക്കുന്ന പാൻമസാല സ്റ്റാളിൽ നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട പാൻ ഉത്പന്നങ്ങൾ പിടികൂടി പൊലീസിന് കൈമാറി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും വൃത്തിഹീനവുമായ നിലയിൽ പ്രവർത്തിക്കുന്നതുമായ റെസ്റ്റോറന്റുകൾ, കൂൾബാർ, ബേകരി, സോഡാ ഫാക്ടറികളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ പറഞ്ഞു.
                 
Food inspections | മിന്നൽ പരിശോധനയുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ; പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു; വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച റെസ്റ്റോറന്റ് അടപ്പിച്ചു; നിരോധിക്കപ്പെട്ട പാൻ ഉത്പന്നങ്ങളും പിടികൂടി

ഹെൽത് സൂപർ വൈസർ ബി അശ്‌റഫിന്റെ നേതൃത്വത്തിൽ 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹെൽത് ഇൻസ്പെക്ടർ നിഷമോൾ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സിസി, ആദർശ് കെ കെ, അഖിൽ കാരായി, ഡ്രൈവർ വിൽഫ്രഡ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: Health department conducts inspections, Kerala,Kumbala,news,Top-Headlines,Food-Inspection,Health-Department,Police,Hotel.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia