General Hospital | മൃതദേഹം ചുമക്കാനും ചുമട്ട് തൊഴിലാളികള്‍! കാസര്‍കോട് ജെനറല്‍ ആശുപത്രിയും കേരളത്തില്‍ തന്നെയോ? ഒരു മാസം പിന്നിട്ടിട്ടും കേടായ ലിഫ്റ്റ് ശരിയാക്കിയില്ല
Apr 28, 2023, 17:12 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ചുമന്ന് താഴെയിറക്കിയത് ചുമട്ട് തൊഴിലാളികള്‍. ഒരുമാസമായി ലിഫ്റ്റ് കേടായതിനെ തുടര്‍ന്നാണ് ഏഴാം നിലയിലെ ഓപറേഷന് തീയേറ്ററില്‍ നിന്നും, മരിച്ചയാളുടെ ബന്ധുക്കള്‍ മൃതദേഹം ചുമന്ന് താഴെയിറക്കാന്‍ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്.
ജെനറല്‍ ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറില്‍ ആയിട്ടുണ്ടെങ്കിലും സ്വകാര്യ ടെക്നീഷ്യന്മാരുടെ സഹായത്തോടെ വീല്‍ ചെയറില്‍ രോഗികളെ കൊണ്ടുപോകാന്‍ കഴിയുന്ന ചെറിയ ലിഫ്റ്റ് താത്കാലികമായി ശരിയാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് ശേഷമാണ് ഈ ലിഫ്റ്റ് ശരിയാക്കാന്‍ തയ്യാറായത്.
ലിഫ്റ്റിന്റെ അറ്റകുറ്റപ്പണിക്ക് ആളെ ക്ഷണിച്ചെങ്കിലും ആരും കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വരാത്തതാണ് പ്രശ്നമെന്നാണ് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്. സ്ട്രചര് ട്രോളി അടക്കം കൊണ്ടുപോകാന്‍ കഴിയുന്ന വലിയ ലിഫ്റ്റ് കേടായത് കൊണ്ടാണ് മൃതദേഹം ചുമക്കാന്‍ ചുമട്ടുകാരെ വരുത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഗര്‍ഭിണികളെയും കിടത്തിക്കൊണ്ട് പോകേണ്ട മറ്റ് രോഗികളെയും ചുമന്ന് താഴെ ഇറക്കേണ്ട ഗതികേടിലാണ് കാസര്‍കോട്ടെ ജനങ്ങള്‍.

Keywords: Lift Damage, Kasaragod General Hospital, Kerala News, Malayalam News, Kasaragod News, Hospital News, Headload Workers carrying dead body at General Hospital.
< !- START disable copy paste --> 