city-gold-ad-for-blogger

HC Verdict | കാസർകോട് വാർത്തയ്‌ക്കെതിരെ പാൽ കംപനിയുടെ പരാതിയിൽ പൊലീസ് എടുത്ത കേസ് ഹൈകോടതി റദ്ദാക്കി

കാസർകോട്: (KasargodVartha) കാസർകോട് വാർത്തയ്‌ക്കെതിരെ പാൽ കംപനിയുടെ പരാതിയിൽ പൊലീസെടുത്ത കേസ് ഹൈകോടതി റദ്ദാക്കി. തമിഴ് നാട്ടിൽ നിന്നുമുണ്ടാക്കുന്ന പാൽ കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതായും പാല്‍ പാകറ്റില്‍ രേഖപ്പെടുത്തിയ തീയതിയില്‍ അവ്യക്തത ഉണ്ടെന്നും പാലിൽ രുചി വ്യത്യാസം കണ്ടെത്തിയതായും കാണിച്ച് പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെ അമൃത് എന്ന പാൽ കംപനിയാണ് ഇതുസംബന്ധിച്ച് കാസർകോട് പൊലീസിൽ പരാതി നൽകിയത്.

HC Verdict | കാസർകോട് വാർത്തയ്‌ക്കെതിരെ പാൽ കംപനിയുടെ പരാതിയിൽ പൊലീസ് എടുത്ത കേസ് ഹൈകോടതി റദ്ദാക്കി

കാസർകോട് വാർത്ത എഡിറ്റർ, ന്യൂസ് എഡിറ്റർ ഇൻ ചാർജ്, മീഡിയ കോർഡിനേറ്റർ എന്നിവർക്കെതിരെ പാൽ കംപനി 2019 ജൂലൈയിൽ നൽകിയ പരാതിയിലാണ് കാസർകോട് പൊലീസ് കേരള പൊലീസ് ആക്ട് വകുപ്പ് 120 (ഒ) പ്രകാരം കേസടുത്തിരുന്നത്. കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ന്യൂസ് എഡിറ്റർ ഇൻ ചാർജ്, മീഡിയ കോർഡിനേറ്റർ എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. എഡിറ്റർക്കെതിരെ മാത്രമായിരുന്നു കേസുണ്ടായിരുന്നത്.

ജനനന്മ ഉദ്ദേശിച്ച് മാത്രമാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്നും അതുകൊണ്ട് തന്നെ കാസർകോട് പൊലീസെടുത്ത കേസ് മൊത്തത്തിൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ഐ വി പ്രമോദ്, അഡ്വകേറ്റുമാരായ കെ വി ശശിധരൻ, പി സൈറ സൂരജ് എന്നിവർ മുഖാന്തരം നൽകിയ ഹർജി പരിഗണിച്ച ഹൈകോടതി ജഡ്ജ് പി വി കുഞ്ഞികൃഷ്ണൻ വിശദമായ വാദത്തിന് ശേഷം വാർത്തയിൽ നിയമത്തിന് എതിരായി ഒന്നുമില്ലെന്നും അതുകൊണ്ട് തന്നെ കേസ് നിലനിൽക്കില്ലെന്നും നിരീക്ഷിച്ച ശേഷമാണ് കേസ് റദ്ദാക്കിയിരിക്കുന്നത്.

സമൂഹത്തിലെ തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി വാർത്തകൾ കാസർകോട് വാർത്ത നാളിതുവരെയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ നിയമത്തിന് എതിരായി കാര്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. മാധ്യമ പ്രവർത്തനത്തിന്റ അന്തസത്ത ഉൾക്കൊണ്ട് മാത്രം വാർത്ത നൽകുന്ന കാസർകോട് വാർത്തയുടെ സത്യസന്ധമായ മാധ്യമ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയായി കോടതി വിധി. കാസർകോട് വാർത്തയുടെ മുമ്പോട്ടുള്ള പ്രവർത്തനത്തിന് പൊൻതൂവലായി മാറിയിട്ടുമുണ്ട് ഈ ഉത്തരവ്.

Keywords: News, Kerala, Kasaragod, HC Verdict, Police FIR, Malayalam News, Case, Complaint, HC quashes case filed by Kasaragod police on complaint of milk company against Kasaragod news.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia