city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്ന സംഭവങ്ങള്‍ക്ക് എതിരെ നടപടി ശക്തമാക്കി പൊലീസ്; കാസർകോട്ട് ഇരുപതോളം കേസുകൾ റെജിസ്റ്റർ ചെയ്തു

കാസർകോട്: (www.kasargodvartha.com 31.12.2021) സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്ന സംഭവങ്ങള്‍ക്ക് എതിരെ നടപടി ശക്തമാക്കി പൊലീസ്. കാസർകോട് ജില്ലയിൽ ഇരുപതോളം കേസുകൾ റെജിസ്റ്റർ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തുന്നതും മതസ്പർധ വളർത്തുന്നതുമായ സന്ദേശങ്ങൾ അയച്ചവർക്കെതിരെയാണ് നടപടി.

   
സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്ന സംഭവങ്ങള്‍ക്ക് എതിരെ നടപടി ശക്തമാക്കി പൊലീസ്; കാസർകോട്ട് ഇരുപതോളം കേസുകൾ റെജിസ്റ്റർ ചെയ്തു



രണ്ട് ഫേസ്ബുക് പേജുകൾക്കെതിരെയും കാസർകോട് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക സ്റ്റേഷനുകളിൽ ഓരോ കേസും റെജിസ്റ്റർ ചെയ്തു.

സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്ന കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് കാസർകോട് പൊലീസ് അറിയിച്ചു.


Keywords: Kasaragod, Kerala, News, Top-Headlines, Case, Police, Investigation, Social-Media, Hate propaganda spread in social media; police registered cases.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia