2.25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ ആലപ്പുഴയിൽ അറസ്റ്റിൽ; വിൽപന ബൈകിൽ
Nov 9, 2021, 15:37 IST
ആലപ്പുഴ:(www.kasargodvartha.com 09.11.2021) 2.25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ ആലപ്പുഴയിൽ അറസ്റ്റിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷെല്ലി മാത്യു (28), ആലപ്പുഴയിലെ നൗഫല്‍ (30) എന്നിവരാണ് പിടിയിലായത്. ജില്ലാ നാര്‍കോടിക് സെലും പുന്നപ്ര പൊലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ജി ജയദേവിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബൈകിലെത്തിയ രണ്ടുപേരെയും നാര്‍കോടിക് സെല്‍ ഡിവൈഎസ്പി എം കെ ബിനുകുമാര്‍, സി ഐ കെ ജി പ്രതാപചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനം പോസ്റ്റ് ഓഫിസിനു സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് 204 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ബൈകും കസ്റ്റഡിയിലെടുത്തു. വിപണിയിൽ ഇതിന് 2.25 ലക്ഷം രൂപ വരുമെന്ന് അധികൃതർ പറഞ്ഞു. ഇതിനുമുമ്പും ഇവർ വണ്ടാനം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.
< !- START disable copy paste -->

Keywords: Alappuzha, Kerala, News, Kasaragod, Top-Headlines, Youth, Arrest, Drugs, Police, Bike, Court, Hashish oil seized; two arrested.