ചെങ്കളയില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താല്‍
Mar 5, 2016, 20:58 IST
ചെര്‍ക്കള: (www.kasargodvartha.com 05/03/2016) സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളെയും ലോക്കല്‍ സെക്രട്ടറിയെയും ആക്രമിച്ച മുസ്ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ചെങ്കള പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.
ചെങ്കളയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡിലെ ബൂത്ത് കൈയേറി സിപിഎം നേതാക്കളെ അക്രമിച്ച ലീഗുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ലോക്കല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ധന്യവാദിനെ അക്രമിച്ചത്. പൊലീസിനെയും അക്രമിച്ച ലീഗുകാര്‍ നിയമം കൈയിലെടുത്താണ് അഴിഞ്ഞാടിയത്. ചെര്‍ക്കള ടൗണില്‍ നില്‍ക്കുകയായിരുന്ന സിപിഐ എം നേതാക്കളെയും ലീഗുകാര്‍ ആക്രമിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമം വച്ചുപൊറുപ്പിക്കാനാകില്ല. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പൊലീസ് തയ്യാറാകണമെന്ന് ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ലീഗ് അക്രമത്തില്‍ സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റിയും പ്രതിഷേധിച്ചു. ലീഗ് ക്രിമിനലുകളുടെ അക്രമം അവസാനിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. അക്രമത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് നാലിന് ചെര്‍ക്കള ടൗണില്‍ പൊതുയോഗം സംഘടിപ്പിക്കും.

Keywords: Cherkala, Kasaragod, Kerala, Chengala, Harthal, Harthal in Chengala on Sunday.