ഹരിത കേരള മിഷന്റെ രണ്ടാം വാര്‍ഷികാഘോഷം; നാടുനീളെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു, പായലും ചെളിയും നിറഞ്ഞ് ഉപയോഗരഹിതമായ പുഴയോരം ശുചീകരിച്ച് നഗരസഭയുടെ മാതൃക
Dec 8, 2018, 18:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2018) ഹരിത കേരള മിഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വര്‍ഷങ്ങളായി പായലും ചെളിയും നിറഞ്ഞ് ഉപയോഗരഹിതമായ പരുതി പുഴയോരം ശുചീകരിച്ചാണ് നഗരസഭ മാതൃകയായത്. വേനല്‍ കാലത്തുപ്പോലും ജല ലഭ്യത കൊണ്ട് സമൃദ്ധമായ കൗവ്വായി പരുത്തി പുഴ സംരക്ഷിക്കപ്പെടാതെ പോവുകയായിരുന്നു.
ഇത് കണ്ടറിഞ്ഞ നഗര സഭ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, എന്നിവരെ സംഘടിപ്പിച്ച് ജനകീയമായി പരിപാടി സംഘടിപ്പിച്ചു. കൂടാതെ പുഴയും കുളങ്ങളും സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന പ്രതിഞ്ജയും എടുത്തു. നഗരസഭാ ചെയര്മാന് വി.വി.രമേശന് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് എന്‍.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്പേഴ്സന് എല്‍. സുലൈഖ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൗണ്‍സിലര്‍ എ.ഡി. ലത സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് മഹ് മൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ കെ.സന്തോഷ്, സവിതകുമാരി കെ.ടി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Haritha Kerala mission; River cleaned by Municipality
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Haritha Kerala mission; River cleaned by Municipality
< !- START disable copy paste -->