city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Haritha Karmasena | മാലിന്യം നീക്കാന്‍ മാത്രമല്ല; നെല്ല് കൊയ്യാനും റെഡിയാണ് ഹരിത കര്‍മ്മസേന

കാസര്‍കോട്: (KasargodVartha) മാലിന്യ ശേഖരണത്തിനായി വീടുവീടാന്തരം കയറിയിറങ്ങുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പാടത്തേക്കിറങ്ങി നെല്ല് കൊയ്യാനും തയ്യാറായിരിക്കുകയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ സേനാംഗങ്ങള്‍. പാടത്ത് വിളഞ്ഞ് പാകമായ നെല്ല് കൊയ്യാന്‍ ആളെ കിട്ടാതെ ആശയക്കുഴപ്പത്തിലായിരുന്നു പഞ്ചായത്ത് കൊയോങ്കരയിലെ ഹരിത കര്‍മ സേനാ അംഗം ദിവ്യ.

ആളെ കിട്ടാതായതോടെ സഹപ്രവര്‍ത്തകരോട് വിഷയം ചര്‍ച്ച ചെയ്തു. നെല്ല് കൊയ്യാന്‍ തയ്യാറാണെന്ന് ഹരിത കര്‍മ സേന അറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവയും ഭരണ സമിതി അംഗങ്ങളും പൂര്‍ണ പിന്തുണ നല്‍കി. പഞ്ചായത്തിലെ 42 ഹരിത കര്‍മ്മ സേന അംഗങ്ങളും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പാടത്തിറങ്ങി 42 സെന്റ് സ്ഥലത്തെ നെല്ല് കൊയ്തു.


Haritha Karmasena | മാലിന്യം നീക്കാന്‍ മാത്രമല്ല; നെല്ല് കൊയ്യാനും റെഡിയാണ് ഹരിത കര്‍മ്മസേന


തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സീത ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ.എം.ആനന്ദവല്ലി, വാര്‍ഡ് മെമ്പര്‍മാരായ ഇ.ശശിധരന്‍, രജീഷ് ബാബു, യു.പി.ഫായിസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.മാലതി, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്‌സണ്‍ പി.വി.ദേവരാജന്‍, ആസൂത്രണ സമിതി അംഗം കെ.വി.മുകുന്ദന്‍, പാടശേഖര സമിതി പ്രസിഡണ്ട് ടി.അജിത, പൊതു പ്രവര്‍ത്തകരായ കെ.വി.ഗണേഷ്, കെ.വി.ശശി, വി.പദ്മനാഭന്‍, എ.ഡി.എസ് സെക്രട്ടറി കെ.വി.രമ്യ, വി.ഇ.ഒ എസ്.കെ.പ്രസൂണ്‍, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി കെ.ഷീന, പ്രസിഡണ്ട് വി.വി.രാജശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Kerala-News, Kasaragod-News, News-Malayalam, Thrikkarippur Grama Panchayat, President, VK Bawa, Iinaugurated, Harita Karmasena, Harvest, Paddy, Garbage, Haritha Karmasena harvest paddy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia