കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കെ പി സി സി പ്രസിഡണ്ട് പരിഹാരം കാണും: ഹക്കീം കുന്നില്‍
Dec 23, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 23/12/2016) കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ പരിഹാരം കാണുമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍. വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഡി സി സി പ്രസിഡണ്ടിന്റെ നിയമനവുമായി ബന്ധപ്പെട്ട് പറയത്തക്ക പ്രശ്‌നങ്ങളൊന്നും ജില്ലയിലെ കോണ്‍ഗ്രസിലില്ല. ഡി സി സി പ്രസിഡണ്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും ചിലര്‍ വിട്ടുനിന്നിരുന്നുവെന്ന കാര്യം ശരിയാണ്. അതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. സ്ഥാനാരോഹണ ചടങ്ങില്‍ വി എം സുധീരന്‍ പങ്കെടുത്തിരുന്നതിനാല്‍ കാര്യങ്ങളെല്ലാം അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നവരുടെ കാര്യത്തില്‍ എന്തുവേണമെന്നത് അദ്ദേഹം തീരുമാനിക്കും.
അനുനയിപ്പിച്ച് കൂടെ നിര്‍ത്തുമോ അതല്ലെങ്കില്‍ അച്ചടക്കനടപടിയെടുക്കുമോ എന്നതിനെക്കുറിച്ച് കെ പി സി സി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. സ്ഥാനാരോഹണ ചടങ്ങില്‍ ജില്ലയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമമുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഹക്കീം പറഞ്ഞു. പുതിയ തലമുറയില്‍ ഭൂരിഭാഗവും രാഷ്ട്രീയത്തോട് മുഖം തിരിക്കുന്നവരാണ്. ഒരു സ്മാര്‍ട്ട് ഫോണിന് ചുറ്റും മാത്രമാണ് ഇപ്പോള്‍ അവരുടെ ലോകം. യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. കാസര്‍കോട് ജില്ലയില്‍ മതേതരത്വം ശക്തിപ്പെടുത്താനും ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടാനും കോണ്‍ഗ്രസ് മുന്നിലുണ്ടാകും.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ എല്‍ ഡി എഫ് അവഗണിക്കുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് കാസര്‍കോട്ട് നിന്നും ആരംഭിച്ച യാത്രയില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയന്‍ ആദ്യം സന്ദര്‍ശിച്ചത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയാണ്. മുഖ്യമന്ത്രിയായതോടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ അദ്ദേഹം തിരിഞ്ഞുനോക്കുന്നില്ല. യു ഡി എഫ് ഭരണകാലത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി ശബ്ദിച്ച സി പി എമ്മും ഡി വൈ എഫ് ഐയും ഇപ്പോള്‍ മൗനത്തിലാണ്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സംരക്ഷണവും ചികിത്സാ സൗകര്യങ്ങളും നല്‍കിയതെന്ന് ഹക്കീം പറഞ്ഞു.
ബി ജെ പി തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യ രാഷ്ട്രീയ ശത്രുവെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഹക്കീം വ്യക്തമാക്കി. കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബി ജെ പി യുമായി കൂട്ടുകൂടിയവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. അവര്‍ക്കെതിരെ അച്ചടക്കനടപടിയെടുത്തിട്ടുണ്ട്. അവരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിരിക്കുകയാണ്. എന്‍മകജെ പഞ്ചായത്തിലെ ബി ജെ പി ഭരണത്തിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ പിന്തുണക്കാതെ ബി ജെ പിയെ സഹായിച്ചവരാണ് സി പി എമ്മെന്ന് ഹക്കീം ചൂണ്ടിക്കാട്ടി.

Keywords: Kasaragod, Kerala, KPCC-president, Congress, Hakeem Kunnil, DCC, Hakeem Kunnil on congress issues.