city-gold-ad-for-blogger
Aster MIMS 10/10/2023

ഗാല്‍വന്‍ താഴ് വരയില്‍ ചൈന നടത്തിയത് ചതി; നമ്മുടെ മണ്ണ് സംരക്ഷിക്കുന്നതിനൊപ്പം ശരീരവും മനസ്സും ഒരുപോലെ കാത്തു സൂക്ഷിക്കേണ്ട സാഹചര്യം: ഹക്കീം കുന്നില്‍

ഉദുമ:  (www.kasargodvartha.com 26.06.2020) ഗാല്‍വന്‍ താഴ് വരയില്‍ ചൈന നടത്തിയത് ചതിയാണെന്നും, നമ്മുടെ മണ്ണ് സംരക്ഷിക്കുന്നതിനൊപ്പം ശരീരവും മനസ്സും ഒരുപോലെ കാത്തു സൂക്ഷിക്കേണ്ട സാഹചര്യമാണിവിടെയെന്നും ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. ഗാല്‍വന്‍ താഴ്വരയില്‍ ജീവത്യാഗം ചെയ്ത കേണല്‍ സന്തോഷ് ബാബുവിനും ധീരരായ 19 ഇന്ത്യന്‍ സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച 'മാതൃരാജ്യ വീരമൃത്യു ദിനം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു.
ഗാല്‍വന്‍ താഴ് വരയില്‍ ചൈന നടത്തിയത് ചതി; നമ്മുടെ മണ്ണ് സംരക്ഷിക്കുന്നതിനൊപ്പം ശരീരവും മനസ്സും ഒരുപോലെ കാത്തു സൂക്ഷിക്കേണ്ട സാഹചര്യം: ഹക്കീം കുന്നില്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. ചൈന മനസിലാക്കണം പഴയ ഇന്ത്യയല്ല ഇതെന്ന്, ഗാല്‍വന്‍ താഴ്വര ഒരു കാലത്തും തര്‍ക്ക പ്രദേശമായിരുന്നില്ല. ഇന്ത്യയുടെ ഭാഗമായത് കൊണ്ട് തന്നെ ഗാല്‍വന്‍ വാലയിലേയ്ക്ക് പോകുന്ന റോഡിന്റെ നിര്‍മ്മാണം യു.പി.എ.സര്‍ക്കാറിന്റെ കാലത്ത് 2010ല്‍ ആരംഭിച്ചപ്പോഴും അതിന് ശേഷവും അവര്‍ എതിര്‍ത്തില്ല എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, ഹരീഷ് പി നായര്‍, ഡി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.മൊയ്തീന്‍ കുട്ടി ഹാജി, സത്യന്‍ പൂച്ചക്കാട്, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് മുന്‍ മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, എം.പി.എം. ഷാഫി, നേതാക്കളായ വി.കണ്ണന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, കെ.വി.ഭക്തവത്സലന്‍, കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാജേഷ് പളളിക്കര,മനാഫ് നുളളിപാടി, ശ്രീകല പുല്ലൂര്‍, സുകുമാരി ശ്രീധരന്‍, ശകുന്തള കൃഷ്ണന്‍, അനൂപ് കല്ല്യോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും, ട്രഷര്‍ ബാബു മണിയങ്കാനം നന്ദിയും പറഞ്ഞു. രവീന്ദ്രന്‍ കരിച്ചേരി പ്രതിഞ്ജ ചൊല്ലി കൊടുത്തു.



Keywords:  Uduma, kasaragod, news, Kerala, Issue, China, India, Congress, Hakeem Kunnil on China-India border issue

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia